Latest NewsIndiaNews

18 പേരെ ഇന്ത്യൻ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി:18 പേരെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തരും ഇന്ത്യന്‍ മുജാഹിദ്ദീന്‍ (ഐ‌എം) സ്ഥാപകന്‍ റിയാസ് ഭട്കല്‍ ഉള്‍പ്പെടെ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന 18 പേരെ ഇന്ത്യ ഭീകരരായി പ്രഖ്യാപിച്ചത്. യു‌എ‌പി‌എ അനുസരിച്ചാണ് ഇന്ത്യയുടെ നടപടി.​​ നേര​​ത്തേ സം​​ഘ​​ട​​ന​​ക​​ളെ മാ​​ത്ര​​മാ​​ണ്​ പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത്. 2019ല്‍ ​​നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്​​​ത​​തോ​​ടെ വ്യ​​ക്തി​​ക​​ളെ​​യും ഉ​​ള്‍​​പ്പെ​​ടു​​ത്താ​​മെ​​ന്നാ​​യി. എന്നാൽ വിദേശകാര്യമന്ത്രാലയമാണ് കൂടുതല്‍ പേരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച്‌ അറിയിച്ചത്.

Read Also: പ​രാ​തി​​ സര്‍ക്കാരിന്​ നല്‍കണം; ബി​ല്‍​കീ​സ്​ ബാ​നു​വി​നോ​ട്​ സു​പ്രീം​കോ​ട​തി

മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറായ സാജിദ് മിര്‍, യൂസഫ് മുസമ്മില്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സാഫിസ് സയീദിന്റെ മകളുടെ ഭര്‍ത്താവ് റെഹ്മാന്‍ മാക്കി, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്ദ് സലാഹുദ്ദീന്‍ എന്നിവരെയാണ് യുഎപിഎ നിയമപ്രകാരം പുതുതായി ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഭീകര സംഘടനകളുമായി ബന്ധമുള്ള ഷാഹിദ് മെഹ്മൂദ്, അബു സുഫിയാന്‍, യുസുഫ് അസ്ഹര്‍, ഷാഹിദ് ഷത്തീഫ്, സയ്ഫുള്ള ഖാലിദ്, സഫര്‍ ഹുസൈന്‍ ഭട്ട്, മുഹമ്മദ് അനിസ് ഷെയ്ഖ്, ടൈഗര്‍ മെമന്‍, അബ്ദുല്‍ റൗഫ് അസ്ഗര്‍ എന്നിവരെയും ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button