Latest NewsSaudi ArabiaNewsIndiaInternationalGulf

ജി – 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി പാകിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് സൗദി അറേബ്യ

ലണ്ടന്‍ : പാക് അധിനിവേശ കാശ്മീര്‍, ഗില്‍ഗിറ്റ് – ബാള്‍ട്ടിസ്ഥാന്‍ എന്നിവയെ പാകിസ്ഥാന്റെ ഭൂപടത്തില്‍ നിന്നും സൗദി അറേബ്യ നീക്കം ചെയ്തതായി റിപ്പോർട്ട്.ഇന്ത്യയ്ക്ക് വേണ്ടിയുള്ള സൗദി അറേബ്യയുടെ ദീപാവലി സമ്മാനമാണിതെന്ന് ആക്ടിവിസ്റ്റ് അംജദ് അയൂബ് മിര്‍സ ട്വീറ്റ് ചെയ്തു.

നവംബര്‍ 21 മുതല്‍ 22 വരെ സൗദിയില്‍ നടക്കാന്‍ പോകുന്ന ജി – 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി 20 റിയാലിന്റെ നോട്ട് സൗദി പുറത്തിറക്കിയിരുന്നു. ഈ നോട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ലോക ഭൂപടത്തില്‍ പാക് അധിനിവേശ കാശ്മീര്‍, ഗില്‍ഗിറ്റ് – ബാള്‍ട്ടിസ്ഥാന്‍ എന്നിവയെ പാകിസ്ഥാന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന് സൗദിയുടെ ഭാഗത്തുനിന്നുള്ള തിരിച്ചടിയാണിതെന്നും പുതിയ നയം സ്വീകരിക്കുന്നതിനുള്ള സൗദിയുടെ ആദ്യപടിയാണിതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

അതേ സമയം, ഓഗസ്റ്റില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്ഥാന്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു. ജമ്മു കാശ്മീര്‍, ലഡാക്, ഗുജറാത്തിലെ ജുനഗഢ് എന്നിവ ഉള്‍പ്പെടുത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനായിരുന്നു ഭൂപടം പുറത്തിറക്കിയത്. ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടന അനുഛേദം 370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ തലേദിവസമായിരുന്നു പാകിസ്ഥാന്‍ വ്യാജ ഭൂപടം ഇറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button