Latest NewsCricketNewsSports

ഐ പി എൽ 2020 : കൊൽക്കത്തയ്‌ക്കെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം

ദുബായ്: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. കൊല്‍ക്കത്തയെ ആറ് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു.

ചെന്നൈയ്ക്കായി 53 പന്തില്‍ 72 റണ്‍സെടുത്ത് ഗെയ്ക്‌വാദും 20 പന്തില്‍ 38 റണ്‍സെടുത്ത് അമ്പാട്ടി റായിഡുവും പ്രതീക്ഷ നല്‍കിയെങ്കിലും കൊല്‍ക്കത്ത മധ്യ ഓവറുകളില്‍ കളി തിരിച്ചുപിടിച്ചു.എന്നാല്‍ അവസാന ഓവറില്‍ ആഞ്ഞടിച്ച ജഡേജ ചെന്നൈയ്ക്ക് ലീഗിലെ അഞ്ചാം ജയം സമ്മാനിച്ചു. 11 പന്തില്‍ 31 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു.അര്‍ധ സെഞ്ചുറി നേടിയ നിതീഷ് റാണയുടെ ഇന്നിങ്സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. 61 പന്തുകള്‍ നേരിട്ട റാണ നാലു സിക്സും 10 ഫോറുമടക്കം 87 റണ്‍സെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button