Latest NewsIndiaNews

രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞിട്ടേ ബാക്കി എന്തും… ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യയില്‍ വിശ്വാസമര്‍പ്പിച്ച് ലോകരാഷ്ട്രങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞിട്ടേ ബാക്കി എന്തും… ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ യാഥാര്‍ത്ഥ്യമായാല്‍ അത് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നല്‍കും. രാജ്യത്ത് കോവിഡ് അതിവേഗം പടരുന്നതും മരണസംഖ്യ ഉയരുന്നതും ഒഴിവാക്കാന്‍ സാധിച്ചു. ആഘോഷങ്ങള്‍ക്ക് ഇറങ്ങാതെ ജാഗ്രത തുടരണംമെന്ന് പറഞ്ഞ അദ്ദേഹം കോവിഡ് പ്രതിസന്ധിയുണ്ടായ ആഘാതത്തില്‍ നിന്ന് രാജ്യത്തിന്റെ സാമ്പത്തികരംഗം പ്രതീക്ഷിച്ചതിലും വേഗം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണെന്നും ചൂണ്ടിക്കാട്ടി. സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ തുടരുമെന്നും മോദി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

Read Also : ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടില്ലെങ്കില്‍ പൊള്ളും; തന്റെ പഞ്ച് ഡയലോഗുമായി സുരേഷ് ഗോപി എം.പി

ഉത്പാദന, നിക്ഷേപക രംഗങ്ങളില്‍ ഇന്ത്യയെ ഒന്നാം നമ്പര്‍ കേന്ദ്രമാക്കി മാറ്റും. ലോകം ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കുകയാണ്. മറ്റുളളവരുടെ നഷ്ടത്തില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ചൈനയുമായുളള മത്സരത്തെ കുറിച്ചും മോദി പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുകയും ഏറ്റവും മോശം അവസ്ഥ നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്തു. ശാസ്ത്രീയമായ പ്രതിരോധനടപടികള്‍ സമയോചിതമായി നടപ്പാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button