KeralaLatest NewsNews

ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടില്ലെങ്കില്‍ പൊള്ളും; തന്റെ പഞ്ച് ഡയലോഗുമായി സുരേഷ് ഗോപി എം.പി

തിരുവനന്തപുരം: വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് നടനും എം.പിയുമായി സുരേഷ് ഗോപി. തന്റെ പഞ്ച് ഡയലോഗുകള്‍ എല്ലാം തന്നെ ഹിറ്റ് ആക്കിയ നടന്‍. പഞ്ച് ഡയലോഗുകളുടെ ഹിറ്റ്‌മേക്കര്‍ എന്ന് വേണമെങ്കില്‍ സുരേഷ് ഗോപിയെ വിശേഷിപ്പിയ്ക്കാം. ഒപ്പം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി നായകനായെത്തുന്ന കാവല്‍. നിഥിന്‍ രഞ്ജി പണിക്കരുടെ സംവിധാനത്തിലൊരുങ്ങുന്ന കാവലില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ വൈറലാകുകയാണ് ചിത്രത്തില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ ഒരു സ്റ്റില്‍ ഫോട്ടോ.

Read Also : ബിനീഷ് കോടിയേരി അറസ്റ്റില്‍ : സിപിഎമ്മില്‍ കൊടുങ്കാറ്റ്

തന്റെ ഫേസ്ബുക്ക് പേജിലൂടെ സുരേഷ് ഗോപി തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നല്‍കിയിരിക്കുന്ന ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടില്ലെങ്കില്‍ പൊള്ളും എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന കാവലിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ച്ചയാണ് പുനരാരംഭിച്ചത്. വണ്ടിപ്പെരിയാറിലാണ് കാവലിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ജോബി ജോര്‍ജാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. രഞ്ജിത് രാജ് സംഗീതം നല്‍കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടിയാണ്. ലാല്‍, രഞ്ജി പണിക്കര്‍, സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവര്‍ ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button