Latest NewsNewsIndia

JEE യില്‍ ടോപ്പറായത് പരീക്ഷയ്ക്ക് ഹാജരാകാതെ ; വിദ്യാർത്ഥിയും പിതാവും അറസ്റ്റിൽ

ഗുവഹാത്തി: JEE ടോപ്പറായ നീല്‍ നക്ഷത്ര ദാസ് എന്ന വിദ്യാര്‍ഥിയാണ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന്‍റെ പേരില്‍ അറസ്റ്റിലായത്. നീലിനൊപ്പം പിതാവ് ഡോ.ജ്യോതിര്‍മയി ദാസ് ഉള്‍പ്പെടെ നാല് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. പരീക്ഷ കേന്ദ്രത്തിലെ ജീവനക്കാരായ ഹമേന്ദ്രനാഥ് ശര്‍മ്മ, പങ്കജ് കാലിത, ഹിരുകുമാല്‍ പഥക് എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍. ജെഇഇ പരീക്ഷയില്‍ ടോപ്പറായ വിദ്യാര്‍ഥി പരീക്ഷയ്ക്ക് ഹാജരായിട്ടില്ലെന്നാരോപിച്ച്‌ നേരത്തെ അസാര പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. മിത്രദേവ മഹന്ദ എന്നയാളായിരുന്നു പരാതിക്കാരന്‍.

Read Also : ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചു ; ബിനീഷ് കൊടിയേരിക്കെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് 

ഗുവാഹത്തിയിലെ ബോര്‍ജര്‍ മേഖലയിലെ സെന്‍ററിലായിരുന്നു ടോപ്പ് മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയുടെ പരീക്ഷകേന്ദ്രം. എന്നാല്‍ ഇയാള്‍ക്ക് പകരം മറ്റാരോ ആണ് പരീക്ഷ എഴുതിയതെന്നായിരുന്നു പരാതി. ഇക്കാര്യം നീല്‍ തന്‍റെ ഒരു സുഹൃത്തിനോട് സമ്മതിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തു വരികയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. ഗുവാഹത്തിയിലെ ഡൗണ്‍ ഠൗണ്‍ ഹോസ്പിറ്റലിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റായ ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷയില്‍ മകന് പകരക്കാരനെ എത്തിച്ച കാര്യം മറയ്ക്കാന്‍ ഇരുപത് ലക്ഷം രൂപയാണ് മുടക്കിയതെന്നാണ് റിപ്പോര്‍ട്ട്.

നീലിന്‍റെ മാതാവ് ലഖി ദാസും ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. മാതാപിതാക്കളുടെ സമ്മര്‍ദ്ദമാണ് തന്നെ ഇവിടെയെത്തിച്ചതെന്നാണ് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞത്. ‘എനിക്ക് സയന്‍സ് പഠിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. ആര്‍ട്സ് പഠിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ സയന്‍സ് തന്നെ പഠിക്കണമെന്ന് അമ്മയും അച്ഛനും സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. ഒരു മത്സര പരീക്ഷയ്ക്കും ഇരിക്കാന്‍ താത്പ്പര്യവും ഉണ്ടായിരുന്നില്ല’. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനോട് നീല്‍ വെളിപ്പെടുത്തി.

shortlink

Post Your Comments


Back to top button