Latest NewsIndia

‘കല്യാണം കഴിക്കാന്‍ വേണ്ടി മാത്രമായുള്ള മതപരിവര്‍ത്തനം വേണ്ട, അത്തരം മതപരിവർത്തനം സ്വീകാര്യമല്ല ‘ – ഹൈക്കോടതി

അലഹബാദ്: വിവാഹത്തിന് വേണ്ടി മാത്രം ഒരാള്‍ മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് അലഹ‌ബാദ് ഹൈക്കോടതി. ശരിയായ വിശ്വാസത്തോട് കൂടിയല്ലാതെ ഒരാള്‍ മതം മാറുന്നത് സ്വീകാര്യമല്ലെന്ന മുന്‍ ഉത്തരവ് ചൂണ്ടികാണിച്ചാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയുടെ ഉത്തരവ്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിവാഹിതരായ ദമ്പതികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

മുസ്ലിം ആയിരുന്ന യുവതി വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രം വിവാഹത്തിന് ഒരു മാസം മുമ്പ് ഹിന്ദുമതത്തിലേക്ക് മതം മാറിയെന്നും കോടതി പറഞ്ഞു.വിവാഹത്തിനു വേണ്ടി മാത്രമാണ് മതപരിവര്‍ത്തനം നടന്നതെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. ഇത്തരത്തില്‍ വിവാഹത്തിനു വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നത് സ്വീകാര്യമല്ലെന്ന് 2014ലെ അലഹബാദ് കോടതിയുടെ തന്നെ വിധിന്യായം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ത്രിപാഠി വ്യക്തമാക്കി.

read also: കോവിഡിൽ അമ്മയ്ക്ക് ജോലി നഷ്ടമായതോടെ കുടുംബം നോക്കാന്‍ ചായക്കട കച്ചവടം തുടങ്ങി 14കാരൻ

ഭരണഘടനയുടെ അനുഛേദം 226 പ്രകാരം ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അതിനാല്‍ ഹര്‍ജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.നേരത്തെ നൂര്‍ജഹാന്‍ കേസിലും സമാനമായ വിധി കോടതി മുന്‍പ് സ്വീകരിച്ചിട്ടുണ്ട്. ഹിന്ദു പെണ്‍കുട്ടി ഇസ്ലാമിലേക്ക് മതം മാറി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം തേടിയുള്ളതായിരുന്നു ആ കേസ്.

വിശ്വാസവും മുസ്ലീം ആചാരങ്ങളെ പറ്റി ബോധ്യവുമില്ലാതെ കാര്യസാധ്യത്തിനായി മാത്രം നടത്തുന്ന മതമാറ്റം സ്വീകാര്യമല്ലെന്ന സമീപനമാണ് അന്ന് കോടതി സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button