Latest NewsNewsInternational

ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി ജീസസ് ക്രൈസ്റ്റാണ്, ഞാനല്ല: ട്രംപ്

വിസ്‌കോണ്‍സിന്‍: തിരഞ്ഞെടുപ്പിന് ദിനങ്ങൾ ബാക്കിനിൽക്കെ ദൈവിക സ്മരണയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്നാണ് ട്രംപിൻറെ വിലയിരുത്തൽ. വെള്ളിയാഴ്ച (ഒക്ടോബർ- 30) വിസ്‌കോണ്‍സിനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സാസാരിക്കുകയായിരുന്നു ട്രംപ്. നാം എല്ലാവരും സാധാരണ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണ്. ഞാന്‍ എപ്പോഴും എന്റെ കണ്ണ് ആകാശത്തേക്ക് ഉയര്‍ത്തും. എനിക്കാവശ്യമായ നിര്‍ദേശങ്ങള്‍ അവിടെനിന്നാണ് ലഭിക്കുന്നത്.

Read Also: പാകിസ്ഥാൻ റോഡ് നിറയെ മോദിയും അഭിനന്ദന്‍ വര്‍ദ്ധമാനും; ചിത്രങ്ങള്‍ക്ക് പിന്നിലെ കാരണം

റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ ട്രംപ് തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച്‌ വിശദീകരിച്ചു. ‘ഒരു സുഹൃത്ത് എന്നോടു പറഞ്ഞു, നിങ്ങളാണ് ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി. അല്ല, ഞാനല്ല, ഒരിക്കലുമല്ല’ ട്രംപ് പ്രതികരിച്ചു. അപ്പോള്‍ സുഹൃത്ത് ചോദിച്ചു- നിങ്ങളല്ലെങ്കില്‍ പിന്നെ ആരാണ്? ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി ജീസസ് ക്രൈസ്റ്റാണ് എന്നായിരുന്നു എന്റെ മറുപടി’ ട്രംപ് പറഞ്ഞു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന, ഭരണഘടന അനുവദിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഡൊണാള്‍ഡ് ട്രംപ് ഒരു ക്രൈസ്തവനാണെന്ന് അഭിമാനപൂര്‍വം അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button