Latest NewsNewsIndiaBollywoodEntertainment

ബീച്ചില്‍ ‘അശ്ലീല’ വീഡിയോ ചിത്രീകരണം ; നടി പൂനം പാണ്ഡെ അറസ്റ്റില്‍

ഗോവ : കടല്‍ത്തീരത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ച കേസില്‍ വിവാദ മോഡല്‍-നടി പൂനം പാണ്ഡെ നോര്‍ത്ത് ഗോവയില്‍ അറസ്റ്റിലായി. ഗോവയുടെ ചാപോളി ഡാമില്‍ ഒരു അശ്ലീല വീഡിയോ ഷൂട്ട് ചെയ്തതിന് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗം നടിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗം ഗോവ പോലീസിന് നല്‍കിയ പരാതിയുടെ ഒരു ഭാഗം ഇങ്ങനെ: ”നടി പൂനം പാണ്ഡെ അഭിനയിച്ച അശ്ലീല വീഡിയോയിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത് സംസ്ഥാനത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഈ വീഡിയോ ഗോവന്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണമാണ്, ഗോവയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയിട്ടുണ്ട്. ഈ അശ്ലീല വീഡിയോയുടെ ഷൂട്ടിംഗ് ചാപ്പോളി ഡാം കനക്കോണയിലാണ് നടക്കുന്നത്, ഇത് സംസ്‌കാരത്തിന് പേരുകേട്ട കാനകോണയിലെ ജനങ്ങളെ ഞെട്ടിച്ചു.

ഈ വര്‍ഷം സെപ്റ്റംബറില്‍, വിവാഹം കഴിഞ്ഞ് ഒരു ദിവസം പൂനം പാണ്ഡെ തന്റെ ഭര്‍ത്താവ് സാം ഉപദ്രവിച്ചതായും ആക്രമിച്ചതായും ആരോപിച്ചിരുന്നു. പൊലീസില്‍ കേസും നല്‍കിയിരുന്നു. സാം പിന്നീട് അറസ്റ്റിലായി. എന്നാല്‍ ഒരു ദിവസത്തിന് ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നു കാണിച്ച് പൂനം ഭര്‍ത്താവ് സാം ബോംബെയുമായി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button