KeralaLatest NewsIndia

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി സന്തോഷത്തോടെ ചുമതല ഏറ്റെടുത്തെന്ന് കുമ്മനം :കേസില്‍ കുടുക്കി അപമാനിക്കാനും ചെളി വാരിയെറിയാനും സി പി എം ശ്രമിച്ചു

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിറെ തീരുമാനം അംഗീകരിക്കുന്നു, ഭരണ സമിതി അംഗമായതിൽ വലിയ സന്തോഷമുണ്ട്.

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയമിച്ച മിസോറം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ ചുമതലയേറ്റു. ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ അംഗമായാണ് കുമ്മനം ചുമതലയേറ്റത്. ക്ഷേത്ര ദർശനത്തോടെ ചുമതല ഏറ്റെടുത്തെന്ന് കുമ്മനം പറഞ്ഞു.

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിറെ തീരുമാനം അംഗീകരിക്കുന്നു, ഭരണ സമിതി അംഗമായതിൽ വലിയ സന്തോഷമുണ്ട്. ഉത്തരവ് ലഭിച്ച അന്ന് തന്നെ തന്നെ ക്രിമിനൽ കേസിൽ പ്രതിയാക്കാൻ ശ്രമം നടന്നു. കള്ളക്കേസ് സിപിഎം ശ്രമഫലമായാണെന്നും ബിജെപി നേതാക്കൾക്ക് ഇതിൽ പങ്കില്ല. കേസിൽ യാതൊരു പങ്കുമില്ലെന്ന് തെളിഞ്ഞ ശേഷമാണ് താൻ ചുമതലയേൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ പണമിടപാട് കേസില്‍ കുടുക്കിയ സംഭവത്തില്‍ പാര്‍ട്ടിയിലെ ആരും ഉള്‍പ്പെട്ടിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തന്നെ അപമാനിക്കാനും ചെളി വാരി എറിയാനും സി പി എമ്മാണ് ശ്രമിച്ചത്. മാഫിയ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഇതിന് പിന്നില്‍. തനിക്കെതിരെ അവമതിപ്പ് സൃഷ്‌ടിക്കാനാണ് ഇത്തരമൊരു ഗൂഢാലോചന നടന്നത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തതോടെ തന്നെ പോലെയൊരു രാഷ്ട്രീയ നേതാവിനെ കേസില്‍ കുടുക്കണമെന്ന ദുരുദ്ദേശവും ഇതിന് പിന്നിലുണ്ടായിരുന്നു.

read also: ‘ആത്മഹത്യയുടെ വക്കില്‍ നിന്ന് എന്നെ രക്ഷിച്ചത് ചോറ്റാനിക്കരയമ്മ’; ക്ഷേത്രത്തിനായി 526 കോടി രൂപ സംഭാവന സമർപ്പിച്ച് ബാംഗ്ലൂരില്‍ നിന്നുള്ള ഭക്തന്‍

തിടുക്കത്തില്‍ കേസെടുത്തത് അതിനാലാണെന്നും കുമ്മനം വ്യക്തമാക്കി.ബിനീഷ് കോടിയേരിക്കും എം ശിവശങ്കറിനും എതിരായ അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് രാഷ്ട്രീയമില്ല. ഇപ്പോള്‍ നടക്കുന്നത് സത്യസന്ധമായ അന്വേഷണമാണെന്നും കുമ്മനം പറഞ്ഞു.

read also: എല്ലാവരും കൂടി കുടുംബം തകർക്കാൻ നോക്കുന്നു, മരിച്ചു കിട്ടിയാൽ മതിയെന്ന അവസ്ഥയിലായി: വിനോദിനി ബാലകൃഷ്ണൻ

ശോഭ സുരേന്ദ്രന്റെ വിമര്‍ശനത്തിന് പാര്‍ട്ടി പ്രസിഡന്റ് മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ല. പാര്‍ട്ടിയെ ആരും ദുര്‍ബലപ്പെടുത്തരുത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് തടസമാകുന്ന സമീപനം ഉണ്ടാകരുതെന്നാണ് നിലപാടെന്നും കുമ്മനം വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button