CricketLatest NewsIndia

ഐപിഎൽ : മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിൽ കൗതുകമായി അയ്യപ്പന്റെ ഫോട്ടോയും; വൈറലായി ചിത്രങ്ങൾ

ദുബായ്: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിലെ ചിത്രങ്ങൾ വൈറലാകുന്നു. ഡഗ്ഔട്ടിൽ സാനിറ്റെസറിനൊപ്പം വച്ചിരിക്കുന്ന അയ്യപ്പന്റെ ഫോട്ടോയാണ് ചിത്രങ്ങൾ വൈറലാകാൻ കാരണം. ഇതിനൊപ്പം ഗണപതിയുടെ ചിത്രവും വച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ഒഫിഷ്യൽ വെബ് സൈറ്റാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

മത്സരത്തിൽ മുംബൈ 57 റൺസിന് ഡൽഹിയെ തോൽപ്പിച്ചിരുന്നു. 201 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ്ആരംഭിച്ച ഡല്‍ഹിയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഒറ്റയാള്‍പോരാട്ടം മാത്രമാണ് ഡല്‍ഹിയുടെ തോല്‍വിയുടെ ആഘാതം കുറച്ചത്. ജയത്തോടെ മുംബൈ വീണ്ടും ഫൈനലില്‍പ്രവേശിച്ചു.കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

read also: സെര്‍ച്ച്‌ വാറണ്ടുമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസും ബാലാവകാശ കമ്മിഷനും നടത്തിയ നീക്കങ്ങൾ അവർക്ക് തന്നെ തിരിച്ചടി : നിയമ നടപടി നേരിടേണ്ടി വരുമെന്ന് വിദഗ്ധർ

42 റണ്‍സ്എടുക്കുന്നതിനിടെ 5 വിക്കറ്റുകളാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്. ഓപ്പണര്‍മാരായ പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, മൂന്നാമനായെത്തിയ അജിങ്ക്യ രഹാനെ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. നായകന്‍ ശ്രേയസ്അയ്യര്‍ 12 റണ്‍സുമായി മടങ്ങി. 3 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ വിക്കറ്റ് കൂടി വീണപ്പോഴേയ്ക്കും ഡല്‍ഹി പരാജയംഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ 46 പന്തില്‍ 6 ബൗണ്ടറികളും 3 സിക്‌സറുകളും പറത്തിയ മാര്‍ക്കസ് സ്റ്റോയിനിസ് 65 റണ്‍സ് നേടി.

നാളെ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ്ബാംഗ്ലൂരിനെ നേരിടും. നാളത്തെ മത്സരത്തിലെ വിജയി 8-ാം തീയതി നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും. 10ന് ദുബായിയിലാണ് കലാശപ്പോരാട്ടം നടക്കുക.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button