Latest NewsIndia

പൗരത്വ നിയമത്തെ മറയാക്കി കലാപം; നഗരങ്ങളില്‍ കലാപകാരികളുടെ പോസ്റ്ററുകൾ പതിപ്പിച്ച് യോഗി സര്‍ക്കാര്‍, വിവരം നൽകുന്നവർക്ക് പാരിതോഷികം

അക്രമം അഴിച്ചുവിട്ടവരുടെയും അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയവരുടെയും ചിത്രങ്ങളാണ് ലക്‌നൗ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്.

ലക്‌നൗ: പൗരത്വ നിയമത്തെ മറയാക്കി നടന്ന കലാപത്തില്‍ നടപടികളുമായി യോഗി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ലക്‌നൗവില്‍ കലാപകാരികളുടെ പോസ്റ്ററുകള്‍ പതിപ്പിച്ചു. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം അഴിച്ചുവിട്ടവരുടെയും അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയവരുടെയും ചിത്രങ്ങളാണ് ലക്‌നൗ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്.

ലക്‌നൗവിലെ ഉള്‍പ്രദേശങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചും കലാപകാരികളെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടുന്നുണ്ട്. മൊഹമ്മദ് അലം, മൊഹമ്മദ് താഹിര്‍, റിസ്വാന്‍, റാഫത്ത് അലി, അഹ്‌സാന്‍, ഇര്‍ഷാദ്, ഹസന്‍, മൗലാന സെയ്ഫ് അബ്ബാസ് എന്നിവരെയാണ് ഉത്തര്‍പ്രദേശ് പോലീസ് കഴിഞ്ഞ കുറേ മാസങ്ങളായി അന്വേഷിക്കുന്നത്.

read also: എല്ലാവരും കൂടി കുടുംബം തകർക്കാൻ നോക്കുന്നു, മരിച്ചു കിട്ടിയാൽ മതിയെന്ന അവസ്ഥയിലായി: വിനോദിനി ബാലകൃഷ്ണൻ

ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് ബന്ധപ്പെടാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. പ്രധാനമായും എട്ട് പേരുടെ ചിത്രങ്ങളാണ് വിവിധയിടങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്. ‘വാണ്ടഡ്’ എന്ന് വ്യക്തമാക്കിയിരിക്കുന്ന പോസ്റ്ററുകളില്‍ ഇവരുടെ പേര് വിവരങ്ങളും വിലാസവും ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button