Latest NewsIndia

സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുന്നു, 35 വര്‍ഷം സര്‍വീസുണ്ടെങ്കില്‍ മാത്രം മുഴുവന്‍ പെന്‍ഷന്‍

ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നേരത്തെ പ്രേമിക്കുന്നവരുടെ പെന്‍ഷന്‍ പകുതിയായി കുറയ്ക്കാനും കേന്ദ്രമന്ത്രാലയം ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പാണ് ഇതുസംബന്ധിച്ച്‌ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.നാലു സ്ലാബുകളിലായായിരിക്കും പെന്‍ഷന്‍ പരിഷ്കരിക്കുക.

20-25 വര്‍ഷം സേവനം : നിലവിലുള്ളതിന്റെ 50 ശതമാനം പെന്‍ഷന്‍, 26-30 : 60 ശതമാനം, 31-35 : 75 ശതമാനം, 35 വര്‍ഷത്തിനു മുകളില്‍ : മുഴുവന്‍ പെന്‍ഷന്‍ എന്നിങ്ങനെയാണ് നാലു സ്ലാബുകള്‍. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പാണ് ഇത് സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ബ്രിഗേഡിയര്‍-58( നേരത്തെ 56), കേണല്‍-57(54), മേജര്‍ ജനറല്‍-59(58) എന്നിങ്ങനെയാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

read also: ബിലിവേഴ്സ് ചര്‍ച്ച്‌ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 13 കോടി രൂപയുടെ കള്ളപ്പണം, പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

ടെക്നിക്കല്‍, മെഡിക്കല്‍ ബ്രാഞ്ച്, ലോജിസ്റ്റിക്സ് വകുപ്പ്, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍, മറ്റുള്ള റാങ്കുകാര്‍ എന്നിവരുടെ വിരമിക്കല്‍ പ്രായം 57 ആക്കാനും സമിതി ശുപാര്‍ശ ചെയ്യുന്നു. ഇലക്‌ട്രോണിക്സ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ ആര്‍മി സര്‍വീസ് കോര്‍, ഓര്‍ഡിനന്‍സ് കോര്‍ വിഭാഗക്കാര്‍ക്കും വിരമിക്കല്‍ പ്രായം 57 ആക്കും. ചെറുപ്പത്തില്‍ പലരും മുഴുവന്‍ പെന്‍ഷനുമായി വിരമിക്കുന്ന സ്ഥിതി ഉള്ളതിനാല്‍ ആണ് ഈ തീരുമാനം .

20-25 വര്‍ഷ സേവനം: നിലവില്‍ അനുവദിക്കുന്നതിന്റെ 50 ശതമാനം പെന്‍ഷന്‍. 26-30 വര്‍ഷ സേവനം: 60 ശതമാനം പെന്‍ഷന്‍. 31-35 വര്‍ഷ സേവനം: 75 ശതമാനം പെന്‍ഷന്‍. 35 വര്‍ഷത്തിന് മുകളില്‍ മുഴുവന്‍ പെന്‍ഷന്‍ എന്ന രീതിയില്‍ പരിഷ്‌കരണം നടത്താനും ശുപാര്‍ശയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button