Latest NewsIndia

ചരിത്ര തീരുമാനം: നല്ല രീതിയിൽ ഭരണം നടത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിച്ചവരെ തിരിച്ചു വിളിക്കാൻ ജനങ്ങൾക്ക് അധികാരം നൽകുന്ന ബിൽ പാസാക്കി

തൃപ്തികരമായ രീതിയിൽ ഭരണം നടത്തിയില്ലെങ്കിൽ ജനങ്ങൾക്ക് ഗ്രാമ സഭ കൂടി തിരിച്ചു വിളിക്കാനുള്ള പ്രമേയം പാസാക്കാം.

ചണ്ഡീഗഡ് : പഞ്ചായത്തി രാജ് നിയമത്തിൽ ഭേദഗതി വരുത്തി ഹരിയാന സർക്കാർ. വനിതകൾക്ക് അൻപത് ശതമാനം സീറ്റുകൾ സംവരണം ചെയ്തതു കൂടാതെ മറ്റൊരു ചരിത്രപരമായ തീരുമാനമാണ് ഭേദഗതിയിലൂടെ നടപ്പാക്കിയത്. തെരഞ്ഞെടുപ്പിൽ ജയിച്ചവരെ തിരിച്ചു വിളിക്കാൻ ജനങ്ങൾക്ക് അവകാശം നൽകുന്ന വകുപ്പാണ് ബില്ലിൽ ഉൾപ്പെടുത്തിയത്.

തീരുമാനം ചരിത്രപരവും ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾക്ക് കൂടുതൽ അവകാശം നൽകുന്നതുമാണെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല പ്രതികരിച്ചു. ബ്ലോക്ക് ജില്ല സമിതികളിലെ മെംബർമാരെ തിരിച്ചുവിളിക്കാനാണ് ബില്ലിൽ വ്യവസ്ഥയുള്ളത്. തൃപ്തികരമായ രീതിയിൽ ഭരണം നടത്തിയില്ലെങ്കിൽ ജനങ്ങൾക്ക് ഗ്രാമ സഭ കൂടി തിരിച്ചു വിളിക്കാനുള്ള പ്രമേയം പാസാക്കാം.

വാർഡിലെയോ ഗ്രാമത്തിലെയോ അൻപത് ശതമാനം അംഗങ്ങൾ എഴുതി നൽകിയാൽ തിരിച്ചു വിളിക്കാനുള്ള നടപടികൾ ആരംഭിക്കാം. രഹസ്യ ബാലറ്റിലൂടെയായിരിക്കും തീരുമാനത്തിനുള്ള വോട്ടെടുപ്പ്. മൂന്നിൽ രണ്ട് വോട്ടർമാർ മെംബർക്ക് എതിരെ വോട്ടു ചെയ്താൽ ഭരണപരമായ സ്ഥാനം മെംബർക്ക് നഷ്ടമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button