KeralaLatest NewsNews

ഗുരുസ്വാമിമാര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമേന്തി പമ്ബയില്‍ കുളിച്ച്‌ മലകയറി അയ്യപ്പസ്വാമിയെ ദര്‍ശിച്ച്‌ നെയ്യഭിഷേകം നടത്തി ഭഗവത് പ്രസാദം കഴിക്കണമെന്നാണ് ആചാരം, ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണം: സ്വാമി ചിദാനന്ദപുരി

ക്ഷേത്രങ്ങള്‍ ഒന്നാമതായി ദേവാലയമാണ് അതാണ് മുഖ്യം. രണ്ടാമതാണ് ആരാധനാലയം ആകുന്നത്. അവിടെ പൂജ മുടങ്ങാതിരിക്കാനാണ് ഭക്തര്‍ ശ്രദ്ധിക്കേണ്ടത്

  കോഴിക്കോട്: പണം ഉണ്ടാക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഭവനം സന്നിധാനം അയ്യപ്പമഹാസംഗമത്തില്‍ നടത്തിയ അനുഗ്രഹപ്രഭാഷണത്തിൽ അദ്ദേഹം ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാര വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കുറ്റപ്പെടുത്തി.

ഗുരുസ്വാമിമാര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമേന്തി പമ്ബയില്‍ കുളിച്ച്‌ മലകയറി അയ്യപ്പസ്വാമിയെ ദര്‍ശിച്ച്‌ നെയ്യഭിഷേകം നടത്തി ഭഗവത് പ്രസാദം കഴിക്കണമെന്നാണ് ആചാരം. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇതൊന്നും സാദ്ധ്യമല്ല. എന്നാല്‍ ദിവസവും ആയിരം ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി പണം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം ആചാരലംഘനം നടന്നാല്‍ പിന്നീടത് തുടരാമെന്ന തരത്തിലാകും. അതുകൊണ്ട് തന്നെ ആചാരലംഘനത്തിന് ഭക്തര്‍ കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

read also:വീട്ടില്‍ വിളിച്ചുവരുത്തി സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി;ഹണിട്രാപ്പില്‍ കുടുങ്ങിയ എന്‍ജിനീയര്‍ക്ക് നഷ്ടമായത് ആറുലക്ഷം രൂപ

ക്ഷേത്രങ്ങള്‍ ഒന്നാമതായി ദേവാലയമാണ് അതാണ് മുഖ്യം. രണ്ടാമതാണ് ആരാധനാലയം ആകുന്നത്. അവിടെ പൂജ മുടങ്ങാതിരിക്കാനാണ് ഭക്തര്‍ ശ്രദ്ധിക്കേണ്ടതെന്നും കൂട്ടിച്ചേർത്ത ചിദാനന്ദപുരി വരുന്ന മണ്ഡലകാലത്ത് അയ്യപ്പഭക്തര്‍ വ്രതാനുഷ്ഠാനം പാലിച്ച്‌ വീടുകളില്‍ കഴിയണമെന്നും അഭിപ്രായപ്പെട്ടു. ഓരോ വീടുകളും സന്നിധാനമായി മാറണം. വ്രതാനുഷ്ഠാനവും ഭജനയും മന്ത്രജപവും ഗ്രാമക്ഷേത്രങ്ങളിലെ ദര്‍ശനവുമാകട്ടെ ഈ മണ്ഡലകാലത്തെ ആചരണങ്ങള്‍. ശബരിമലയിലെ ആചാരങ്ങള്‍ പാലിച്ച്‌ ക്ഷേത്രദര്‍ശനം നടത്താനാവുന്ന സമയത്ത് ക്ഷേത്രദര്‍ശനം നടത്താമെന്നും ഭക്തര്‍ പ്രതിജ്ഞയെടുക്കണം.

ലോക്ഡൗണ്‍ കാലത്ത് പോലും ഹൈന്ദവ ചേതനയെ അവഹേളിക്കാനാണ് സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഭാരതീയ സ്വത്വത്തെ മാനിക്കുന്ന ഭരണവ്യവസ്ഥ അധികാരത്തില്‍ വന്നാല്‍ മാത്രമെ നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടൂ. സാമൂഹിക സാമ്ബത്തിക രാഷ്ട്രീയ ശക്തിയായി ഹൈന്ദവസമൂഹം മാറണമെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു.

മലാപ്പറമ്ബ് വേദവ്യാസ വിദ്യാലയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ചേര്‍ന്ന സംഗമം ചിന്മയ മിഷന്‍ കോഴിക്കോട് ഹെഡ് സ്വാമി ജിതാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button