Latest NewsNewsIndia

നവംബര്‍ 23ന് സ്‌കൂളുകൾ തുറക്കും; വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിച്ചാണ് സര്‍ക്കാര്‍ തീരുമാനം

സര്‍ക്കാര്‍ പുറത്തിറക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക.

മുംബൈ: ദീപാവലി കഴിഞ്ഞ ഉടനെ ആരാധനാലയങ്ങളും നവംബര്‍ 23ന് സ്‌കൂളുകളും തുറക്കുമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍. ആരാധനാലയങ്ങള്‍ തുറക്കുനത് മന്ദഗതിയിലായതിന്റെ പേരില്‍ താന്‍ രൂക്ഷ വിമര്‍ശനം നേരിടുന്നുണ്ടെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

നവംബര്‍ 23 മുതലാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 09, 10, 11, 12 ക്ലാസുകളാണ് ആദ്യം ആരംഭിക്കുക. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിച്ചാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ പുറത്തിറക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക.

‘ജനങ്ങള്‍ക്ക് നല്ല ആരോഗ്യവും സുരക്ഷയും ഉറപ്പാകുമെങ്കില്‍ ഞാന്‍ ഏതു വിമര്‍ശനവും നേരിടാന്‍ തയാറാണ്. ആരാധനാലയങ്ങളില്‍ എങ്ങനെ ആളുകളുടെ തിരക്ക് ഒഴിവാക്കാമെന്നും സാമൂഹിക അകലം ഉറപ്പാക്കാമെന്നും പഠനവിധേയമാക്കിയ ശേഷം കൃത്യമായ ഒരു നടപടിക്രമം ദീപാവലിക്കു ശേഷം പുറത്തിറക്കും.നമ്മള്‍ പ്രാര്‍ഥനകളില്‍ മുഴുകുമ്ബോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിക്കും. എന്നാല്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്ന നമ്മുടെ വീടുകളില്‍നിന്നുള്ള മുതിര്‍ന്ന പൗരന്‍ ഒരു കോവിഡ് പോസിറ്റിവ് വ്യക്തിയുമായി സമ്ബര്‍ത്തക്കില്‍ ഏര്‍പ്പെട്ടാല്‍ എന്താകും അവസ്ഥ ആരാധനാലയങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. മാസ്‌ക് ധരിക്കാതെ ആള്‍ക്കൂട്ടത്തിലൂടെ യാത്ര ചെയ്യുന്ന ഒരു കോവിഡ് രോഗിയില്‍നിന്ന് നാനൂറോളം പേര്‍ക്ക് രോഗം ബാധിക്കും ‘- താക്കറെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button