KeralaLatest NewsNews

ഖുറാന്‍ -സ്വര്‍ണക്കടത്തൊന്നും തനിക്കേല്‍ക്കില്ല എന്നുറപ്പിച്ച് അഴിമതി കുത്തകയാക്കി മന്ത്രി.കെ.ടി.ജലീല്‍ …. ബന്ധു ഉള്‍പ്പടെ യോഗ്യതയില്ലാത്ത 13 പേരെ സ്ഥിരപ്പെടുത്താന്‍ ഫയലില്‍ മന്ത്രിയുടെ ഒപ്പ് … ജനങ്ങള്‍ ജയിപ്പിച്ച് വിട്ടാല്‍ പിന്നെ തങ്ങളുടെ കീശ വീര്‍പ്പിക്കല്‍ എന്ന തൊഴില്‍ മാത്രം

തിരുവനന്തപുരം: ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് ആരോപണം ഉയര്‍ന്നിട്ടും കസ്റ്റംസ് അന്വേഷണം നേരിട്ടിട്ടും മന്ത്രി കെ ടി ജലീലിന് യാതൊരു കുലുക്കവുമില്ല. മന്ത്രിയുടെ വകുപ്പില്‍ വീണ്ടും ബന്ധുനിയമന വിവാദം. ചട്ടങ്ങള്‍ മറികടന്ന് മന്ത്രി അനധികൃത നിയമനത്തിനൊരുങ്ങുന്നുവെന്നാണ് വിവരം. ബന്ധു ഉള്‍പ്പടെ 13 പേരെയാണ് മന്ത്രി തന്റെ വകുപ്പിന് കീഴിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ സ്ഥിരപ്പെടുത്താന്‍ നോക്കുന്നത്. ഇതു സംബന്ധിച്ച ഫയലില്‍ മന്ത്രി ഒപ്പുവച്ചു.

read also :റെയ്ഡില്‍  കണ്ടെത്തിയത് രണ്ട് കാര്‍ഡുകള്‍… കാര്‍ഡുകള്‍ ആരോ മനപ്പൂര്‍വ്വം ബിനീഷിനെ കുടുക്കാന്‍ കൊണ്ടു വച്ചതാണെന്ന നിലപാടില്‍ ഭാര്യയും ഭാര്യ മാതാവും… കാര്‍ഡ് കണ്ടിരുന്നുവെങ്കില്‍ കത്തിച്ചു കളയുമായിരുന്നുവെന്ന ഭാര്യ മാതാവിന്റെ ചാനല്‍ ചര്‍ച്ചയിലെ വെളിപ്പെടുത്തല്‍ കൂടുതല്‍ സംശയത്തിലേയ്ക്ക്… കുരുക്കുകള്‍ മുറുക്കി ഇഡിയും

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് താത്കാലികമായി നിയമിച്ച എഴുപതോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പകരം നിയമിച്ച ചിലരെ സ്ഥിരപ്പെടുത്താനാണ് നീക്കം. യോഗ്യരായവരെ മാറ്റി നിര്‍ത്തി കൊണ്ടുളള നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് നേരത്തെ വിവാദമായിരുന്നു. ഇന്റര്‍വ്യൂവും റാങ്ക് ലിസ്റ്റുമില്ലാതെയാണ് നിയമനം നടത്തുന്നത്. ഇക്കൂട്ടത്തില്‍ മന്ത്രിയുടെ ബന്ധുവിനെ കൂടാതെ സി പി എം അനുഭാവികളാണുളളത്. യോഗ്യത ഇല്ലാത്തവരെ ഇക്കൂട്ടത്തില്‍ തിരികി കയറ്റിയതായാണ് ആക്ഷേപം.

മന്ത്രി കെ ടി ജലീലിന്റെ നിര്‍ദേശപ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ ബി മൊയ്തീന്‍ കുട്ടിയാണ് ഇതു സംബന്ധിച്ച ഫയല്‍ പൊതുഭരണവകുപ്പിന് സമര്‍പ്പിച്ചത്. ഫയല്‍ തുടര്‍ നടപടികള്‍ക്കായി മന്ത്രി ഒപ്പിട്ട് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button