KeralaLatest NewsNews

റോഡരികിലൂടെ നടന്നുപോകുമ്പോൾ അപകടം ; കിടപ്പിലായ യുവാവിന് 52,78,000 രൂപ നഷ്ടപരിഹാരം വിധിച്ച്‌ വാഹനാപകട നഷ്ടപരിഹാര കോടതി

തിരൂര്‍: റോഡരികിലൂടെ നടന്നുപോകുമ്പോൾ ഗുഡ്‌സ് ഓട്ടോയിടിച്ച്‌ നട്ടെല്ലുതകര്‍ന്ന് കിടപ്പിലായ യുവാവിന് 52,78,000 രൂപ നഷ്ടപരിഹാരം വിധിച്ച്‌ തിരൂര്‍ വാഹനാപകട നഷ്ടപരിഹാര കോടതി.

Read Also : മണ്ഡലകാല തീർഥാടനത്തിനായി ശബരിമല ക്ഷേത്രം 15ന് തുറക്കും ; ഭക്തർക്ക് പ്രവേശനമില്ല

34കാരനായ മുന്നിയൂര്‍ സ്വദേശി ബിജുവിനാണ് കോടതി ഇത്രയും വലിയ തുക നഷ്ടപരിഹാരം വിധിച്ചത്. ഇന്‍ഷൂറന്‍സ് കമ്പനി 52,78,000 രൂപ നഷ്ടപരിഹാരവും ബാക്കി പലിശയടക്കം മൊത്തം 68 ലക്ഷം രൂപ പരാതിക്കാരന് നല്‍കണമെന്നാണ് തിരൂര്‍ മോട്ടോര്‍ വാഹനപകട നഷ്ടപരിഹാര കോടതി ജഡ്ജിയുമായ ടി. മധുസൂദനന്‍ വിധിച്ചത്.

2016 ജൂലായ് 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറക്കടവ് കുറ്റിക്കാട് റോഡരികിലൂടെ ബിജു നടന്നു പോകുമ്പോഴാണ് അപകടം. ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് കഴിഞ്ഞ ബിജു ആറുമാസം മൈസൂരില്‍ ജോലിചെയ്ത് നാട്ടില്‍ തിരിച്ചെത്തി ഗള്‍ഫിലേക്ക് ജോലിക്കുപോകാന്‍ പദ്ധതിയിട്ടിരുന്നു. വിവാഹം കഴിഞ്ഞ് ഏഴുമാസമേ ആയിരുന്നുള്ളൂ. സലാമത്ത് നഗറിലെ പാറപ്പുറം യങ്‌സ് ക്ലബ്ബ് സെക്രട്ടറികൂടിയായിരുന്നു ഫുട്‌ബോള്‍ കളിക്കാരന്‍കൂടിയായ ബിജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button