CinemaLatest NewsNews

അതായിരിക്കണം അവസാന ചിത്രം; അഭിനയം നിര്‍ത്താമെന്ന് വിചാരിച്ചിരുന്നു ; തുറന്ന് പറഞ്ഞ് നസ്രിയ

അന്ന് പളുങ്കിനായി ഞങ്ങള്‍ക്ക് വര്‍ക്ക് ഷോപ്പുണ്ടായിരുന്നു

സൂപ്പർ ഹിറ്റ് ചിത്രം പളുങ്കിലൂടെയാണ് നടി നസ്രിയ  അഭിനയരംഗത്തേക്കെത്തുന്നത്.

ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ച്‌ താരം മനസ്സുതുറക്കുന്നു. അന്ന് പളുങ്കിനായി ഞങ്ങള്‍ക്ക് വര്‍ക്ക് ഷോപ്പുണ്ടായിരുന്നു.

ബ്ലസിയെപ്പോലൊരു സംവിധായകനൊപ്പം അരങ്ങേറാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നിയിരുന്നു. അത് പോലെ തന്നെ മമ്മൂക്കയുമുണ്ടായിരുന്നു ആ ചിത്രത്തില്‍. അദ്ദേഹത്തിന്റെ മകളായാണ് അഭിനയിച്ചത്. ഒരുപാട് പേടിയോടെയാണ് ലൊക്കേഷനിലേക്ക് അന്ന് പോയത്.

പക്ഷേ, അടുത്ത് കഴിഞ്ഞപ്പോഴാണ് ഇത്രയും നല്ലൊരു മനുഷ്യനുണ്ടോയെന്ന് അത്ഭുതപ്പെട്ടു നസ്രിയ പറയുന്നു. സ്‌കൂളും പഠിത്തവുമൊക്കെയായിരുന്നുകൂടുതല്‍ ശ്രദ്ധിച്ചത്. ആ സമയത്തായിരുന്നു മാഡ് ഡാഡിലേക്ക് അഭിനയിക്കാന്‍ വിളിച്ചതെന്ന് നസ്രിയ.

അന്ന് സിനിമയുടെ തിരക്കഥ കേട്ടതോടെയാണ് അത് ചെയ്യാമെന്ന് കരുതിയത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയായിരുന്നു അത്. ഈയൊരു സിനിമയോടെ നിര്‍ത്താമെന്ന് വിചാരിച്ചായിരുന്നു അന്ന് പോയതെന്നും നസ്രിയ തുറന്ന് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button