Latest NewsNewsIndia

പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ബി എസ് എഫ് സബ് ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീര്‍: പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ബി എസ് എഫ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു. അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ലംഘിച്ച് പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് ബി എസ് എഫ് സബ്ഇന്‍സ്‌പെക്ടര്‍ വീരമൃത്യു വരിച്ചത്. ഒരു ജവാന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബാരാമുളളയിലെ നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരുന്ന ബി എസ് എഫ് പീരങ്കി ബറ്റാലിയനിലെ എസ് ഐ ഉത്തരാഖണ്ഡ് സ്വദേശി രാകേഷ് ഡോവലാണ് വീരമൃത്യു വരിച്ചത്.

Read Also : പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം

വാസുരാജ എന്ന ജവാനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറയിക്കുന്നത്. ഇന്നുപുലര്‍ച്ചെയായിരുന്നു ആക്രമണം.

അതേസമയം പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. കശ്മീരിലെ കേരണ്‍ സെക്ടറിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമമാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തെറിഞ്ഞത്. അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. നിയന്ത്രണ രേഖയിലൂടെ രാജ്യത്തേക്ക് കടന്നു കയറാന്‍ ശ്രമിക്കുകയായിരുന്നു ഭീകരര്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button