Latest NewsNewsInternational

ഹിന്ദു പൗരന്മാര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: വിളക്കുകളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് ആശംസകള്‍ അറിയിച്ചു. ട്വിറ്ററില്‍ ലളിതമായ സന്ദേശത്തിലൂടെയാണ് ഖാന്‍ ആശംസകള്‍ അറിയിച്ചത്.

”നമ്മുടെ എല്ലാ ഹിന്ദു പൗരന്മാര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പാക്കിസ്ഥാന്‍ ഹിന്ദുക്കള്‍ രാജ്യമെമ്പാടും വളരെ ഉത്സാഹത്തോടും കൂടിയാണ് ദീപാവലി ആഘോഷിക്കുന്നത്. കുടുംബങ്ങള്‍ വീടുകളിലും ക്ഷേത്രങ്ങളിലും വര്‍ണ്ണാഭമായ വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചും ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തിയും ജനങ്ങള്‍ക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തും അവര്‍ ആഘോഷിക്കുന്നുവെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഉത്സവം ആഘോഷിക്കുന്നതിനായി ഹിന്ദു സമൂഹം രാത്രിയില്‍ മണ്‍ ചിരാതുകളില്‍ ദീപം കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യും. കറാച്ചി, ലാഹോര്‍, മറ്റ് പ്രധാന നഗരങ്ങള്‍ എന്നിവ കൂടാതെ മാത്യാരി, ടാന്‍ഡോ അലഹ്യാര്‍, തണ്ടോ മുഹമ്മദ് ഖാന്‍, ജംഷോറോ, ബാഡിന്‍, സംഘര്‍, ഹാല, തണ്ടോ ആദം, ഷഹാദ്പൂര്‍ എന്നിവിടങ്ങളിലും ഉത്സവങ്ങള്‍ നടക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കള്‍. ഔദ്യോഗിക കണക്കനുസരിച്ച് 75 ലക്ഷം ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ താമസിക്കുന്നു. എന്നാല്‍ 90 ലക്ഷത്തിലധികം ഹിന്ദുക്കള്‍ രാജ്യത്ത് താമസിക്കുന്നുണ്ടെന്ന് സമൂഹം പറയുന്നു. പാകിസ്ഥാനിലെ ഭൂരിഭാഗം ഹിന്ദു ജനസംഖ്യയും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്, അവിടെ അവര്‍ മുസ്ലീം സഹോദരങ്ങളുമായി സംസ്‌കാരം, പാരമ്പര്യങ്ങള്‍, ഭാഷ എന്നിവ പങ്കിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button