Latest NewsIndia

ഇന്ത്യന്‍ സെെനികരുടെ വേഷത്തില്‍ സംശയാസ്‌പദമായി 11 പേർ, അതീവ സുരക്ഷാ മേഖലയിൽ കണ്ട ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജരേഖകള്‍ പൊലീസ് കണ്ടെടുത്തു

തിരിച്ചറിയല്‍ രേഖ കാണിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്നും പൊലീസ് പറഞ്ഞു.

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ ഇന്ത്യന്‍ സെെനികരുടെ വേഷത്തില്‍ സംശയാസ്‌പദമായി കണ്ട 11 പേരെ പാെലീസ് അറസ്റ്റ് ചെയ്‌തു. അതീവ സുരക്ഷമേഖലയായ എല്‍‌.ജി.ബി.ഐ വിമാനത്താവളത്തിന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. തിരിച്ചറിയല്‍ രേഖ കാണിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്നും പൊലീസ് പറഞ്ഞു.

ഇവരില്‍ നിന്നും ആയുധങ്ങള്‍ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. എന്നാല്‍ സെെനികരുടെ വേഷം ധരിച്ചുകൊണ്ടുള്ള ഇവരുടെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍നിരവധി വ്യാജരേഖകള്‍ പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

read also: ‘കേരളത്തിൽ ഇനി ഭാവിയുള്ളത് ബി.ജെ.പി.ക്ക് , മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ക്രമേണ ക്ഷയിച്ചു പോകും.. ഭാവിയിൽ ഇന്ത്യയിൽ ബി.ജെ.പി എന്ന ഒരൊറ്റ ദേശീയ പാർട്ടിയും പിന്നെ പ്രാദേശിക പാർട്ടികളും മാത്രമേയുണ്ടാകൂ’ രാഷ്ട്രീയ വിശകലനവുമായി കെ പി സുകുമാരൻ

“ഞങ്ങള്‍ 11 പേരെ അറസ്റ്റ് ചെയ്‌തു. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ഇവര്‍ക്കെതിരെ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് ‌ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. പ്രാഥമിക അന്വേഷണത്തില്‍, കഴിഞ്ഞ ഒരു മാസമായി ഇവര്‍ ഈ പ്രദേശത്ത് താമസിക്കുന്നതായി കണ്ടെത്തി,” ഗുവാഹത്തി ജോയിന്റ് പൊലീസ് കമ്മീഷണര്‍ ഡെബ്രാജ് ഉപാധ്യായ പറഞ്ഞു.

ഇന്ത്യന്‍ സെെന്യത്തിന്റെ യൂണിഫോം ഇവര്‍ നിയമവിരുദ്ധമായി ധരിച്ചുവെന്നും സംഭവത്തില്‍ നിഗൂഢത നിലനില്‍ക്കുന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button