Latest NewsNewsIndia

സ്ത്രീയെ മുതുകില്‍ ചുമന്ന് പോലീസ് ഉദ്യോഗസ്ഥന്‍; ബിഗ് സല്യൂട്ടെന്ന് സോഷ്യൽ മീഡിയ

35 പേരോളം പേരെ കുത്തിനിറച്ച്‌ സഞ്ചരിച്ച മിനി ട്രക്ക് അമിത ഭാരത്തെ തുടര്‍ന്ന് മറിഞ്ഞ് അപകടത്തില്‍പ്പെടുകയായിരുന്നു.

ഭോപ്പാല്‍: സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷിട്ടിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ. അപകടത്തില്‍ പരിക്കേറ്റ പ്രായമുള്ള സ്ത്രീയെ മുതുകില്‍ ചുമന്ന് പോലീസ് ഉദ്യോഗസ്ഥന്‍. ഇതിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായിരിക്കുന്നത്. സന്നിദ്ധ ഘട്ടത്തില്‍ പ്രായമുള്ള സ്ത്രീയെ മുതുകില്‍ ചുമന്ന പോലീസുകാരന് വലിയ സല്യൂട്ടാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. മധ്യപ്രദേശിലെ ജബല്‍പുരിലുള്ള എഎസ്‌ഐ സന്തോഷ് സെന്‍ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഹൃദയങ്ങളെ കീഴടക്കിയത്. 35 പേരോളം പേരെ കുത്തിനിറച്ച്‌ സഞ്ചരിച്ച മിനി ട്രക്ക് അമിത ഭാരത്തെ തുടര്‍ന്ന് മറിഞ്ഞ് അപകടത്തില്‍പ്പെടുകയായിരുന്നു. ഈ ട്രക്കില്‍ തൊഴിലാളികളാണ് സഞ്ചരിച്ചത്. അവരില്‍ ഒരാളായിരുന്നു ഈ സ്ത്രീയും.

Read Also: വ്യവസായിയെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി; കൊലയ്ക്ക് പിന്നിൽ..

എന്നാൽ അപകട സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് സംഘമാണ് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയത്. 35 തൊഴിലാളികളെ പരിക്കേറ്റ് കൊണ്ടു വന്നതിന് പിന്നാലെ ആശുപത്രിയില്‍ സ്‌ട്രെക്ചറിന്റെ കുറവ് വന്നു. ഇതോടെയാണ് സന്തോഷ് സെന്‍ സ്ത്രീയെ സ്വന്തം ചുമലില്‍ വഹിച്ച്‌ ആശുപത്രിയുടെ ഉള്ളിലേക്ക് എത്തിച്ചത്. കുറച്ച്‌ മുന്നോട്ട് പോയതിന് പിന്നാലെ എതിരേ വന്ന മറ്റൊരു പൊലീസുകാരന്‍ സ്ത്രീയുടെ പുറകില്‍ താങ്ങി സന്തോഷിനെ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്തോഷിന്റെ വലത് ചുമലില്‍ വെടിയുണ്ട തുളഞ്ഞു കയറിയിട്ടുണ്ട്. ഇതിന്റെ അസ്വസ്ഥകള്‍ ഉണ്ടെങ്കിലും അതൊന്നും വക വയ്ക്കാതെയാണ് സന്തോഷിന്റെ പ്രവൃത്തി. സന്തോഷിനെ അഭിനന്ദിച്ച്‌ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വിറ്ററില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button