Latest NewsNewsInternational

ചന്ദ്രന്റെ ചില ഭാഗങ്ങള്‍ ഭൂമിയിലെത്തിയ്ക്കുന്നു …. ഏറ്റവും വലിയ ദൗത്യവുമായി ചൈന

ബെയ്ജിംഗ് : ചന്ദ്രന്റെ ചില ഭാഗങ്ങള്‍ ഭൂമിയിലെത്തിയ്ക്കുന്ന ഏറ്റവും വലിയ ദൗത്യവുമായി ചൈന . കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായി ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന ദൗത്യത്തിനാണ് ചൈന തയ്യാറെടുക്കുന്നത്. . വിക്ഷേപണത്തിന് മുന്നോടിയായി ലോങ് മാര്‍ച്ച് 5 റോക്കറ്റ് ചൈന വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചു. ഹെയ്നാന്‍ പ്രവിശ്യയിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നവംബര്‍ 24നാണ് ചാങ്ഇ5 വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.

Read Also : സ്വപ്നയുടെ ശബ്ദത്തിനിടെ ഇടയ്ക്കു മൂളുന്ന പുരുഷ ശബ്ദം വലിയ ട്വിസ്റ്റ് … മലയാളം അറിയാത്ത സ്വപ്‌ന സംസാരിച്ചത് കൃത്യമായ മലയാളത്തില്‍ …സ്വപ്‌നയുടെ ശബ്ദരേഖ സിപിഎമ്മിന് പാരയാകുന്നു … പരിശോധനയ്ക്ക് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍…. മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കും ശനിദശ

ചന്ദ്രനിലിറങ്ങുന്ന ചൈനീസ് പേടകം ഏതാണ്ട് ഏഴ് അടി വരെ ആഴത്തില്‍ കുഴിച്ച് പാറക്കല്ലുകളും മണ്ണും മറ്റും ശേഖരിക്കും. ചന്ദ്രനിലേക്കുള്ള ചൈനയുടെ റോബോട്ടിക് ദൗത്യമാണിത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്തുക്കള്‍ പിന്നീട് ഭൂമിയിലേക്ക് എത്തിക്കുന്നതോടെയാണ് ചൈനീസ് ദൗത്യം അവസാനിക്കുക. ശീതയുദ്ധകാലത്ത് 1960കളിലും 70കളിലും സോവിയറ്റ് യൂണിയന്‍ അമേരിക്കന്‍ ചാന്ദ്ര ദൗത്യങ്ങള്‍ സംഭവിച്ചതിന് ശേഷം ആദ്യമായാണ് ചന്ദ്രനില്‍ നിന്നുള്ള വസ്തുക്കള്‍ ഭൂമിയിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യത്തിന് ഒരു രാജ്യം തീരുമാനിക്കുന്നത്.

ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ചൈനയുടെ ആദ്യ ദൗത്യമാണിത്. ഏതാണ്ട് രണ്ട് കിലോഗ്രാം വസ്തുക്കളാണ് ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിലേക്കെത്തിക്കുക. ദൗത്യം വിജയിച്ചാല്‍ അമേരിക്കക്കും യുഎസ്എസ്ആറിനും ശേഷം ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ഭൂമിയിലെത്തിക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറും. ചൈനീസ് ചാന്ദ്ര ദേവതയുടെ പേരാണ് ദൗത്യത്തിന് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button