COVID 19Latest NewsNewsIndia

കേന്ദ്രമ​ന്ത്രിക്ക്​ കോവിഡ്​

ന്യൂഡൽഹി: കേന്ദ്രമ​ന്ത്രി സദാനന്ദ ഗൗഡക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. കൊറോണ വൈറസ് രോഗവിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് അറിയിക്കുകയുണ്ടായത്.

‘കോവിഡ്​ 19​െൻറ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധന നടത്തി. ഫലം പോസിറ്റീവാകുകയും ചെയ്​തു. സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്​. ഞാനുമായി ​സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അഭ്യർഥിക്കുന്നു. സുരക്ഷിതമായിരിക്കൂ’ -സദാനന്ദ ഗൗഡ ട്വീറ്റ്​ ചെയ്​തു.

നേരത്തേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്ക്​ ഉൾപ്പെടെ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. കേന്ദ്രമന്ത്രി സ്​മൃതി ഇറാനി, ഗജേന്ദ്ര സിങ്​ ഷെകാവത്ത്​, നിതിൻ ഗഡ്​കരി, നിർമല സീതാരാമൻ തുടങ്ങിയവർ സദാനന്ദ ഗൗഡക്ക്​ വേഗം രോഗമുക്തി നേടാൻ ആശംസിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button