KeralaLatest NewsIndia

ബി.ജെ.പി.യാണോ മാർക്സിസ്റ്റ് പാർട്ടിയാണോ യഥാർഥ ഫാസിസ്റ്റ് എന്ന ചോദ്യത്തിന്റെ ഉത്തരം ആറര വർഷമായുള്ള ബി.ജെ.പി. ഭരണം തന്നെയാണ്, ബി.ജെ.പി.ക്ക് പകരം മാർക്സിസ്റ്റ് പാർട്ടിയായിരുന്നു കേന്ദ്രത്തിൽ എങ്കിൽ ഒരൊറ്റ കോൺഗ്രസ്സുകാരനും ഇപ്പോൾ ഇന്ത്യയിൽ ജീവിച്ചിരിക്കില്ലായിരുന്നു: കെപി സുകുമാരൻ

കേരള പൊതു സമൂഹത്തെ മലീമസമാക്കുകയും എന്നും ഭയത്തിന്റെയും ഭീഷണിയുടെയും നിഴലിൽ നിലനിർത്തുകയും ചെയ്യുന്ന ഒരു ഭീകര ഫാസിസ്റ്റ് പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയായ സി.പി.എം. എന്ന് എല്ലാവർക്കും അറിയാം

കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ ജനാധിപത്യ വിരുദ്ധത എതിർക്കാൻ ശേഷിയുള്ള ഒരേയൊരു പാർട്ടി ബിജെപി ആണെന്ന് രാഷ്ട്രീയ നിരീക്ഷകനും മുൻ കോൺഗ്രസ് അനുഭാവിയുമായ കെപി സുകുമാരൻ. ബംഗാളിൽ മാർക്സിസ്റ്റ് പാർട്ടിയെ തൂത്തെറിയാൻ ഒരു മമത ബാനർജി വേണ്ടി വന്നു. ത്രിപുരയിൽ ബി.ജെ.പി.യാണത് ചെയ്തത്. കോൺഗ്രസ്സിനു കഴിഞ്ഞില്ല. കേരളത്തിൽ മാർക്സിസ്റ്റ് ഫാസിസത്തെ പ്രതിരോധിച്ച ഒരേയൊരു കോൺഗ്രസ്സ് നേതാവ് കെ.കരുണാകരൻ മാത്രമായിരുന്നു.

ആ സമയം മാർക്സിസ്റ്റ് മുന്നണിയിൽ ചേർന്ന് അവരോടൊപ്പം അധികാരം പങ്കിട്ടവരാണ് കോൺഗ്രസ്സിലെ ആന്റണി വിഭാഗം. ആ ആന്റണി വിഭാഗം പിന്നീട് കോൺഗ്രസ്സിൽ ലയിച്ചപ്പോഴാണ് മാർക്സിസ്റ്റ് പാർട്ടിയെ ചെറുക്കാനുള്ള ആന്തരീകബലം കോൺഗ്രസ്സ് പാർട്ടിക്ക് നഷ്ടപ്പെട്ടത്. ആ ബലഹീനതയാണ് കേരളത്തിൽ സി.പി.എമ്മിനു ഇന്നും ബലമെന്നും അദ്ദേഹം പറയുന്നു. കെപി സുകുമാരന്റെ കുറിപ്പ് വായിക്കാം:

കേരളത്തിൽ എന്തുകൊണ്ട് ബി.ജെ.പി.വളരണം?

കേരള പൊതു സമൂഹത്തെ മലീമസമാക്കുകയും എന്നും ഭയത്തിന്റെയും ഭീഷണിയുടെയും നിഴലിൽ നിലനിർത്തുകയും ചെയ്യുന്ന ഒരു ഭീകര ഫാസിസ്റ്റ് പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയായ സി.പി.എം. എന്ന് എല്ലാവർക്കും അറിയാം. കേരള സമൂഹത്തിൽ എന്തെങ്കിലും പരിവർത്തനം ഉണ്ടാക്കണമെങ്കിൽ ആദ്യം തകർക്കേണ്ടത് ഈ സി.പി.എം. എന്ന കരിം‌പ്രസ്ഥാനത്തെയാണ്. എന്നാൽ ഇതേ കേരളത്തിൽ തന്നെയാണ് ഈ പാർട്ടി ഇപ്പോഴും അനക്കാൻ കഴിയാത്ത പാറ പോലെ ഉറച്ച് നിൽക്കുന്നതും. കേരളത്തിലെ സി.പി.എമ്മിനെ ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് നിലവിലുള്ള പൊതു ധാരണയും.

സി.പി.എമ്മിനെ ഇങ്ങനെ ഉറപ്പിച്ച് നിർത്തുന്ന ഘടകം കോൺഗ്രസ്സ് എന്ന പാർട്ടിയുടെ കഴിവുകേടും സി.പി.എമ്മിനെ എതിരാളിയായി കാണാത്ത ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കളും ആണ്. ഇതും എല്ലാവർക്കും അറിയാം. ലോകത്തെ ഏറ്റവും ഭീകരമായ പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആയിരുന്നു. എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഭരിച്ചോ അവിടെയൊക്കെ അവരുടെ സംഭാവന ക്രൂരമായ നരഹത്യകൾ മാത്രമായിരുന്നു. മനുഷ്യരെ കൊന്നൊടുക്കിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിലനിന്നത്. അതിന്റെ ഫലമായി റഷ്യയിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ജനങ്ങൾ തന്നെ സംഘടിച്ച് നരാധന്മാരായ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ ചവുട്ടി പുറത്താക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ കേരളം എന്ന ഈ തുരുത്തിൽ മാത്രമാണ് ഈ ഫാസിസ്റ്റ് പ്രസ്ഥനം ഇപ്പോഴും ജനങ്ങളിൽ ഭീതി നിലനിർത്തിക്കൊണ്ട് തുടരുന്നത്.

ബംഗാളിൽ മാർക്സിസ്റ്റ് പാർട്ടിയെ തൂത്തെറിയാൻ ഒരു മമത ബാനർജി വേണ്ടി വന്നു. ത്രിപുരയിൽ ബി.ജെ.പി.യാണത് ചെയ്തത്. കോൺഗ്രസ്സിനു കഴിഞ്ഞില്ല. കേരളത്തിൽ മാർക്സിസ്റ്റ് ഫാസിസത്തെ പ്രതിരോധിച്ച ഒരേയൊരു കോൺഗ്രസ്സ് നേതാവ് കെ.കരുണാകരൻ മാത്രമായിരുന്നു. ആ സമയം മാർക്സിസ്റ്റ് മുന്നണിയിൽ ചേർന്ന് അവരോടൊപ്പം അധികാരം പങ്കിട്ടവരാണ് കോൺഗ്രസ്സിലെ ആന്റണി വിഭാഗം. ആ ആന്റണി വിഭാഗം പിന്നീട് കോൺഗ്രസ്സിൽ ലയിച്ചപ്പോഴാണ് മാർക്സിസ്റ്റ് പാർട്ടിയെ ചെറുക്കാനുള്ള ആന്തരീകബലം കോൺഗ്രസ്സ് പാർട്ടിക്ക് നഷ്ടപ്പെട്ടത്. ആ ബലഹീനതയാണ് കേരളത്തിൽ സി.പി.എമ്മിനു ഇന്നും ബലം. അതുകൊണ്ട് കേരളത്തെ മാർക്സിസ്റ്റ് ഫാസിസത്തിൽ നിന്ന് മോചിപ്പിക്കാൻ ബി.ജെ.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു മാത്രമേ കഴിയൂ. ഇതും എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.

മാർക്സിസ്റ്റ് പാർട്ടിയോടുള്ള വിയോജിപ്പിനെ വെറും മാർക്സിസ്റ്റ് വിരോധം എന്ന് ആരും ചുരുക്കി ലളിതവൽക്കരിച്ച് കാണരുത്. അത് ജനാധിപത്യത്തോടും മനുഷ്യ സ്വാതന്ത്ര്യത്തോടും ഉള്ള അഭിനിവേശമാണ്. ഇപ്പോൾ കേരളത്തിലെ കോൺഗ്രസ്സുകാർക്ക് ബി.ജെ.പി.യാണ് വർഗ്ഗീയ-ഭീകര-ഫാസിസ്റ്റ്-വിഷ പ്രസ്ഥാനം. കോൺഗ്രസ്സുകാരുടെ ഈ മനോഭാവത്തെ മാർക്സിസ്റ്റ് ഫാസിസത്തോട് സന്ധി ചെയ്യാനുള്ള ഭീരുത്വമായും ജനാധിപത്യ വിരുദ്ധതയുമായാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ബി.ജെ.പി.യാണോ ഫാസിസ്റ്റ് അതോ മാർക്സിസ്റ്റ് പാർട്ടിയാണോ യഥാർഥ ഫാസിസ്റ്റ് എന്ന ചോദ്യത്തിന്റെ ഉത്തരം ആറര വർഷമായി ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്ന ബി.ജെ.പി. ഭരണം തന്നെയാണ്. ഈ കാലയളവിൽ ബി.ജെ.പി.ക്ക് പകരം മാർക്സിസ്റ്റ് പാർട്ടിയായിരുന്നു കേന്ദ്രത്തിൽ അധികാരത്തിൽ എങ്കിൽ ഒരൊറ്റ കോൺഗ്രസ്സുകാരനും ഇപ്പോൾ ഇന്ത്യയിൽ ജീവിച്ചിരിക്കില്ലായിരുന്നു എന്ന വസ്തുത കോൺഗ്രസ്സുകാർ മനസ്സിലാക്കുന്നില്ലെങ്കിലും നമ്മൾ തിരിച്ചറിയണം.

ഇപ്പോൾ നമ്മുടെ ധൈര്യം കേന്ദ്രത്തിൽ ബി.ജെ.പി. എന്ന പാർട്ടി ഭരിക്കുന്നത് തന്നെയാണ്. ഒറ്റപ്പെട്ട കൊലപാതങ്ങളും അങ്ങിങ്ങ് അക്രമങ്ങളും അല്ലാതെ മാർക്സിസ്റ്റ് പാർട്ടിക്ക് അതിനപ്പുറം ഒരു ചുക്കും ചെയ്യാൻ കഴിയില്ല. എങ്കിലും കേരളത്തെ മാർക്സിസ്റ്റ് ഭയത്തിൽ നിന്ന് മോചിപ്പിക്കണം എന്ന ജനാധിപത്യപരമായ കടമയും ഉത്തരവാദിത്തവും ശേഷിക്കുന്നുണ്ട്. അത് നിർവ്വഹിക്കാൻ കേരളത്തിൽ ബി.ജെ.പി.ക്ക് മാത്രമേ കഴിയൂ.

കോൺഗ്രസ്സിനു സി.പി.എമ്മിനു വളം നൽകാൻ അല്ലാതെ ഈ ഫാസിസ്റ്റ് വിപത്തിനെ ഇല്ലാതാക്കാൻ കഴിയില്ല എന്നത് തർക്കമറ്റ സംഗതിയാണ്. ബി.ജെ.പി.ക്ക് ചേരുന്ന വിശേഷണം അതൊരു ജനാധിപത്യപാർട്ടി എന്നത് മാത്രമാണ്. അക്കാര്യത്തിലും കോൺഗ്രസ്സിനേക്കാളും മേന്മ ബി.ജെ.പി.ക്ക് ഉണ്ട്. കാരണം കോൺഗ്രസ്സിൽ ഒരു കുടുംബത്തിന്റെ ആധിപത്യം മാത്രം നിലനിൽക്കുമ്പോൾ ബി.ജെ.പി.യിൽ ആഭ്യന്തര ജനാധിപത്യം പൂർണ്ണമായി പുലരുന്നു.

അതുകൊണ്ട് കേരളത്തിൽ ബി.ജെ.പി.യെ വളർത്തേണ്ടത് സ്വാതന്ത്ര്യവും ജനാധിപത്യവും കാംക്ഷിക്കുന്ന ഓരോ പൗരന്റെയും കടമയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോൾ ഇക്കാര്യം ഓരോ വോട്ടറും ചിന്തിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button