KeralaLatest NewsNews

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കുറഞ്ഞതോടെ ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടം ; തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാൻ നീക്കം

ശബരിമല : കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കുറഞ്ഞതോടെ ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടം.കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ ആദ്യ രണ്ട് ദിവസത്തെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ ദിവസത്തെ നടവരുമാനം 3.63 കോടിയുമായിരുന്നു. എന്നാല്‍ ഇത്തവണ ഇത് യഥാക്രമം 10 ലക്ഷവും 8 ലക്ഷവുമായി കുറഞ്ഞു. ഉദയാസ്തമന പൂജയും പടി പൂജയും പുനരാരംഭിച്ചതോടെയാണ് ഇത്തവണ വരുമാനം ഇത്രയെങ്കിലും ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Read Also : 2020 ലെ ബുക്കര്‍ പുരസ്​കാരം പ്രഖ്യാപിച്ചു

പടിപൂജയ്ക്ക് 75,000 വും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് വഴിപാട് തുക. സീസണില്‍ ഭക്തരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്ന സോപാനവും പരിസരവും ഇപ്പോൾ തീർത്തും വിജനമാണ്. കൊവിഡ് പശ്ചാത്തലത്തിൽ ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ആയിരം പേർക്കും ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കും മാത്രമാണ് ദർശനാനുമതിയുള്ളത്. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം 5000 വരെ തീര്‍ത്ഥാടകരെ അനുവദിക്കുന്നത് ദേവസ്വം ബോര്‍ഡ് പരിഗണിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button