KeralaLatest NewsNews

ഞാന്‍ അറിയുന്നതിന് മുൻപേ സ്വപ്‌ന സുരേഷിന്റേതെന്ന പേരിൽ പുറത്ത് വന്ന ശബ്ദരേഖയെ കുറിച്ച് സിതാറാം യെച്ചൂരി അറിഞ്ഞു; നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നതായി സ്വപ്‌ന സുരേഷിന്റേതെന്ന പേരിൽ പുറത്ത് വന്ന ശബ്ദസന്ദേശത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബ്ദരേഖ മുഖ്യമന്ത്രിയേയും സർക്കാരിനേയും രക്ഷിക്കാൻ വേണ്ടി പോലീസ് ആസൂത്രണം ചെയ്ത നാടകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഈ ശബ്ദ നാടകത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷിക്കണം. കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുക ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ശബ്ദസന്ദേശം പുറത്തുവന്നത്. അതുകൊണ്ടുതന്നെ ഇഡി അടക്കമുള്ളവയുടെ വിശ്വാസ്യത തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തന്നെ ഇക്കാര്യം അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ വെള്ള പൂശാൻ വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമ ഉപദേഷ്ടാക്കളാണ് ഇത്തരമൊരു ശബ്ദ സന്ദേശ നാടകത്തിന് പിന്നിൽ. അതിനാൽ സംസ്ഥാന സർക്കാരിന്റെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ സത്യം തെളിയില്ലെന്നും മുല്ലപ്പള്ളിപറഞ്ഞു.

അതേസമയം ശബ്ദസന്ദേശം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ പ്രതികരണം വന്നു. സംസ്ഥാനത്തെ ഒരു പാർട്ടി അദ്ധ്യക്ഷനായ താൻ അറിയുന്നതിന് മുൻപേ തന്നെ ഡൽഹിയിലെ സിപിഎം നേതാവ് പ്രതികരിച്ചു. ഇത്, ഇത്തരത്തിൽ ഒരു ശബ്ദ സന്ദേശം റെഡിയാക്കിയിട്ടുണ്ട്. പുറത്തുവന്നാലുടൻ പ്രതികരിക്കണമെന്ന് അറിയിച്ചതിനെ തുടർന്നാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button