Latest NewsNewsIndia

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു; നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

ചെന്നൈ : തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി. ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും. ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ നടത്തുന്നവർക്ക് 10,000 രൂപയായിരിക്കും പിഴ. കുറ്റക്കാർക്ക് രണ്ടു വർഷം തടവ് ശിക്ഷയും ലഭിക്കും.

ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്ത് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി. ഇതിനെ തുടര്‍ന്ന് ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് സംസ്ഥാനത്ത് വ്യാപക ആവശ്യം ഉയർന്നിരുന്നു.

ഇതോടെ ചൂതാട്ടം നിരോധിക്കുന്നത് പരിശോധിച്ചുകൂടേയെന്ന് ചൂതാട്ടനിരോധന ഹര്‍ജി പരിഗണിക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതിയും സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് 1930ലെ ചൂതാട്ട നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.

Related Articles

Post Your Comments


Back to top button