Latest NewsNewsMobile PhoneTechnology

ഐഫോണ്‍ 12 ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് തട്ടിപ്പ്

വിലയുടെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ആപ്പിളിന്‍റെ 14 യൂണിറ്റ് ഫോണുകള്‍ മോഷ്ടിച്ച് ഡെലിവറി ബോയി. ചൈനയിലെ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലാണ് സംഭവം നടന്നിരിക്കുന്നത്. 18 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ 14 യൂണിറ്റുകളാണ് ആപ്പിളിന്റെ അംഗീകൃത ഡെലിവറി ബോയി മോഷ്ടിച്ചിരിക്കുന്നത്. ഗുയാങ്ങിലെ ഒരു ആപ്പിള്‍ അംഗീകൃത റീസെല്ലറില്‍ നിന്നും 14 ഐഫോണ്‍ 12 പ്രോ മാക്‌സ് യൂണിറ്റുകള്‍ ടാങ് എന്ന വ്യക്തി ഡെലിവറിക്ക് വേണ്ടി ഓര്‍ഡര്‍ ചെയ്യുകയുണ്ടായി. നവംബര്‍ 14 നാണ് ഡെലിവറി ഓര്‍ഡര്‍ ചെയ്തിയ്ക്കുന്നത്.

ഫോണുകളെല്ലാം കിട്ടിയപ്പോൾ ടാങ് ഈ ഓര്‍ഡറുകള്‍ റദ്ദാക്കുകയുണ്ടായി. തുടര്‍ന്ന് ഇതിന്റെ പിഴയായി 10 യുവാന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ടാങ് ഈ ഫോണുകള്‍ തിരികെ സ്‌റ്റോറിലേക്ക് നല്‍കിയില്ല. പകരം, ഏകദേശം 20 ലക്ഷം രൂപയുള്ള ഈ ഫോണുകളുമായി അയാള്‍ മുങ്ങുകയാണ് ഉണ്ടായത്. സ്‌റ്റോര്‍ മാനേജരെയും വ്യക്തിയുമായി ബന്ധപ്പെടാന്‍ കഴിയുന്ന ഡെലിവറി മാനേജരെയും പരിശോധിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തട്ടിപ്പിന് ദിവസങ്ങള്‍ക്കു ശേഷം അയാള്‍ ഉടനടി പണം ലഭിക്കുന്നതിനായി ചില ഐഫോണ്‍ 12 പ്രോ മാക്‌സ് യൂണിറ്റുകള്‍ വിറ്റതോടെ സംഗതിയുടെ തുമ്പ് പോലീസിന് കിട്ടിയത്.

മോഷ്ടിച്ചെടുത്ത 14 ഫോണുകളില്‍ ഒരെണ്ണം അയാള്‍ സ്വന്തമായി ഉപയോഗിക്കാനായി എടുത്തിരുന്നു. മറ്റൊരെണ്ണം സുഹൃത്തിനോടുള്ള കടം വീട്ടാനായി നല്‍കി. മറ്റൊന്ന് ഒരു ലക്ഷം രൂപയ്ക്ക് പണയംവച്ചു. നാലാമത്തേത് ഒരു മൊബൈല്‍ ഫോണ്‍ ഡീലര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഓരോ ഐഫോണ്‍ 12 പ്രോ മാക്‌സിന്റെയും യഥാര്‍ത്ഥ വില ഏകദേശം 1,12,900 രൂപയാണ്. രണ്ട് ഐഫോണ്‍ യൂണിറ്റുകള്‍ വിറ്റതിനു ശേഷം ടാങ്ങിന് ലഭിച്ച പണം ഷോപ്പിംഗിനായി ചെലവഴിച്ചു. ലോട്ടറി നേടിയ ഒരാളെപ്പോലെ, അയാള്‍ മുന്തിയ കാര്‍ വാടകയ്‌ക്കെടുത്തു. വിലകൂടിയ പുതിയ വസ്ത്രങ്ങള്‍ വാങ്ങി. എന്നാല്‍ ഈ ആവേശം അധികകാലം നീണ്ടു നിന്നില്ല. ലോക്കല്‍ പോലീസ് ഈ നാല് യൂണിറ്റുകളും അത് ഉപയോഗിച്ചവരുടെ താമസസ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തു. പത്ത് എണ്ണമുള്ള ഐഫോണ്‍ 12 പ്രോ മാക്‌സ് യൂണിറ്റുകള്‍ പിടിച്ചെടുക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button