KeralaLatest NewsNews

സന്നിധാനത്തെ താൽക്കാലിക ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

സന്നിധാനം : സന്നിധാനത്തെ   താൽക്കാലിക ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. രോഗം ലക്ഷണം കണ്ടതിനെ തുടർന്ന് നിലക്കലിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

വെള്ള നിവേദ്യം കൗണ്ടറിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഒപ്പം ജോലി ചെയ്തിരുന്ന മറ്റ് ജീവനക്കാരെയും ഉടൻ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് സൂചന.

ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്തെത്തിയ നാല് ആന്ധ്രാ സ്വദേശികൾക്കും ഒരു തമിഴ്നാട് സ്വദേശിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് നിലക്കലിൽ ഇവർക്ക് ആന്റിജൻ പരിശോധന നടത്തിയത്.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button