Latest NewsNewsBollywoodEntertainment

​വീണ്ടും നാടിന് അഭിമാനം; ഇന്ത്യൻ വെബ് സീരീസായ ഡൽഹി ക്രൈമിന് ഇന്റർനാഷണൽ എമ്മി അവാർഡ് ലഭിച്ചു

'ഇന്റർനാഷണൽ എമ്മി' അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ പരിപാടിയാണ് ഡൽഹി ക്രൈം എന്ന പ്രത്യകതയും ഉണ്ട്

ഈ വർഷത്തെ ഏറ്റവും മികച്ച ഡ്രാമ സീരിസിനുള്ള ഇന്റർനാഷണൽ എമ്മി അവാർഡ് ഇന്ത്യൻ വെബ് സീരീസ് ഡൽഹി ക്രൈമിന് ലഭിച്ചു. ‘ഇന്റർനാഷണൽ എമ്മി’ അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ പരിപാടിയാണ് ഡൽഹി ക്രൈം എന്ന പ്രത്യകതയും ഉണ്ട്. ഇന്റർനാഷണൽ എമ്മി അവാർഡ്‌സ് തന്നെയാണ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അവാർഡ് കിട്ടിയതുമായി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

വർഷം 2012 ഡിസംബറിൽ ഡൽഹിയിൽ നടന്ന അതി ക്രൂരമായ കൂട്ട ബലാത്സംഗത്തിന്റെ അന്വേഷണത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ഡൽഹി ക്രൈമിൽ, പ്രമുഖ നടി ഷെഫാലി ഷാഹ് ആണ് മുഖ്യ കഥാപാത്രമായ ഡിസിപി വർത്തിക ചതുർവേദിയായി വേഷമണിഞ്ഞിരിക്കുന്നത്.വാർത്ത അറിഞ്ഞതിന് ശേഷം ഹൃതിക് റോഷൻ, വിദ്യ ബാലൻ, ദീപിക പദുകോൺ, തപ്‌സി പന്നു തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഡൽഹി ക്രൈം സീരിസിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button