Latest NewsKeralaNews

കേരളത്തിൽ ദളിത് പീഡനം വർധിക്കുന്നു; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ, പട്ടികജാതി എം എൽ എമാരുടെ വീട്ടുപടിക്കൽ ധർണയുമായി നേതാക്കൾ

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുക

കേരളത്തിൽ ദളിത് പീഡനവും നീതി നിഷേധങ്ങളും വർധിച്ച് വരികയാണെന്ന് ഹിന്ദു സംഘടനകൾ. ഈ സാഹചര്യത്തിൽ പ്രതിഷേധസൂചകമായി പട്ടികജാതി എംഎല്‍എമാരുടെ വീട്ടുപടിക്കല്‍ 25ന് മാര്‍ച്ചും ധര്‍ണയും നടത്താനൊരുങ്ങി ഹിന്ദു സംഘടനകൾ. പട്ടികജാതി-വര്‍ഗ്ഗ സമൂഹങ്ങള്‍ക്കെതിരായ നീതി നിഷേധങ്ങള്‍ക്കും അവർക്കു നേരെയുള്ള അതിക്രമങ്ങൾക്കും പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

സാമൂഹ്യനീതികര്‍മ്മ സമിതിയുടെയും, മഹിളാഐക്യവേദിയുടെയും നേതൃത്വത്തിലാണ് ധർണ നടത്തുന്നതെന്ന് ഹിന്ദു സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് മാര്‍ച്ചും ധര്‍ണയും വിവിധ സമുദായ സംഘടനാ നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുക, പട്ടികജാതി അതിക്രമ നിരോധന നിയമം കര്‍ശനമായി നടപ്പാക്കുക, എസ്‌സി-എസ്ടി നിയമന അട്ടിമറി അവസാനിപ്പിക്കുക, ഫണ്ട് കൃത്യമായി വിനിയോഗിക്കുക, കോളനികളുടെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങളിൽ പട്ടികജാതി എംഎല്‍എമാര്‍ കാട്ടുന്ന അനാസ്ഥയും നിഷ്‌ക്രിയത്വവും തുറന്നു കാട്ടുന്ന കുറ്റപത്രം എംഎല്‍എമാര്‍ക്ക് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button