Latest NewsUSANewsInternational

ബൈഡന്റെ കാബിനറ്റില്‍ ഒരു ഇന്ത്യൻ വംശജ കൂടി ഉണ്ടായേക്കും

ഇന്ദ്ര കൃഷ്ണമൂര്‍ത്തി ചെന്നൈയിലാണ് ജനിച്ചത്

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാബിനറ്റില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയിയും ഉണ്ടാകാൻ സാധ്യത. വാണിജ്യ സെക്രട്ടറി സ്ഥാനത്തേക്കാണ് ജോ ബൈഡന്‍ നൂയിയെ പരിഗണിച്ചിരിക്കുന്നത്. പെപ്‌സികോയുടെ ചെയര്‍മാനും സിഇഓയുമായി പന്ത്രണ്ട് വര്‍ഷം സേവനമനുഷ്ഠിച്ച ഇന്ദ്രാ നൂയി നിലവില്‍ ആമസോണിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമാണ്.

ഇന്ദ്ര കൃഷ്ണമൂര്‍ത്തി ചെന്നൈയിലാണ് ജനിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജ്, കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, അമേരിക്കയിലെ യേല്‍ യൂനിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. യേല്‍ യൂനിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷം നിരവധി അമേരിക്കന്‍ കമ്പനികളില്‍ സേവനമനുഷ്ഠിക്കുകയായിരിന്നു. മോട്ടോറോള, എബിബി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിലെ സേവനത്തിന് ശേഷം 1994ലാണ് നൂയി പെപ്‌സികോയില്‍ ചേരുന്നത്. 2006ല്‍ അവര്‍ ലോകത്തെ ഏറ്റവും വലിയ പാനീയ കമ്പനിയുടെ സിഇഓ ആയി മാറി. അന്ന് അവരുടെ അടിസ്ഥാന വാര്‍ഷിക ശമ്പളം മാത്രം പതിനാല് കോടി രൂപയായിരുന്നു. വിരമിക്കുമ്പോള്‍ അവരുടെ വാര്‍ഷിക വരുമാനം ഇരുന്നൂറ്റി മുപ്പത് കോടിയായിരുന്നു. പെസ്പസിക്കോയിലെ ഓഹരി പങ്കാളിത്തവും മറ്റാനുകൂല്യങ്ങള്‍ വേറെയും. ഫോബ്‌സ് മാസികയുടെ ഏറ്റവും ശക്തരായ നൂറ് വനിതകളിലൊരാളായി നിരന്തരം അക്കാലത്ത് സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button