KeralaLatest NewsNews

ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​ക​ളി​ലെ നി​ര്‍​ബ​ന്ധി​ത കുമ്പസാരം നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹർജ്ജി സു​പ്രീം​കോ​ട​തി പരിഗണിക്കും

കോ​ല​ഞ്ചേ​രി: ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​ക​ളി​ലെ നി​ര്‍​ബ​ന്ധി​ത കുമ്പസാരം നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​ട​വ​ക പൊ​തു​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കുമ്പസാരം ന​ട​ത്തി​യി​രി​ക്ക​ണ​മെ​ന്ന സ​ഭ ഭ​ര​ണ​ഘ​ട​ന​യി​ലെ ഏ​ഴാം വ​കു​പ്പ് ചോ​ദ്യം ചെ​യ്ത്​ സ​ഭാം​ഗ​ങ്ങ​ളാ​യ ക​ണ്ട​നാ​ട് മാ​ത്യു ടി. ​മാ​ത്ത​ച്ച​ന്‍, പ​ഴ​ന്തോ​ട്ടം സി.​വി. ജോ​സ് എ​ന്നി​വ​രാ​ണ് ഹ​ര​ജി ന​ല്‍​കി​യി​ട്ടു​ള്ള​ത്. നി​ര്‍​ബ​ന്ധി​ത കുമ്പസാരവു​മാ​യി ബ​ന്ധ​പ്പെ​ട്ട പീ​ഡ​ന​ങ്ങ​ളും മ​ര​ണ​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read Also : കേന്ദ്രഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കുമ്പസാര ര​ഹ​സ്യം മ​റ​യാ​ക്കി വൈ​ദി​ക​ര്‍ വി​ശ്വാ​സി​നി​ക​ളെ പീ​ഡി​പ്പി​ച്ച​തും ഇ​തേ​തു​ട​ര്‍​ന്ന് വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വു​മെ​ല്ലാം ഹ​ര​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. കുമ്പസാരം ന​ട​ത്തു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ര​ജി​സ്​​റ്റ​റി​ല്‍ സൂ​ക്ഷി​ക്കു​ന്ന​തും പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍​ക്കും വ്യ​ക്തി സ്വാ​ന്ത​ന്ത്ര്യ​ത്തി​നും എ​തി​രാ​ണ്. സ​ഭ​യി​ലു​ള്ള​വ​രെ​ല്ലാം സ്ഥി​ര​മാ​യി പാ​പം ചെ​യ്യു​ന്ന​വ​രാ​ണെ​ന്ന മു​ന്‍​വി​ധി​യോ​ടെ​യാ​ണ് കുമ്പസാരം നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്.

വി​ശ്വാ​സി​ക​ള്‍ക്ക് ആ​ത്മീ​യ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ കുമ്പസാരി​ച്ചി​രി​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യി​ല്ല. ഇ​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മാ​ണ്. വൈ​ദി​ക​ന് മു​ന്നി​ല്‍ പാ​പ​ങ്ങ​ള്‍ ഏ​റ്റു​പ​റ​യാ​ന്‍ നി​ര്‍ബ​ന്ധി​ക്കു​ന്ന​ത് സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. കുമ്പസാരിച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ വി​ശ്വാ​സി​ക​ള്‍ക്ക് ആ​ത്മീ​യ സേ​വ​ന​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ഹ​ര​ജി​യി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button