Latest NewsNewsIndia

നി​​​തീ​​​ഷ്കു​​​മാ​​​ര്‍ സ​​​ര്‍​​​ക്കാ​​​രി​​​നെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ന്‍ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വ് ശ്ര​​​മി​​​ച്ചു: ബി​​​ജെ​​​പി നേ​​​താ​​​വ്

ജ​​​യി​​​ലി​​​ല്‍​​​ക്കി​​​ട​​​ന്ന് ഇ​​​ത്ത​​​രം വൃ​​​ത്തി​​​കെ​​​ട്ട രീ​​​തി പി​​​ന്തു​​​ട​​​രരു​​​തെ​​​ന്നും അ​​​തു വി​​​ജ​​​യി​​​ക്കി​​​ല്ലെ​​​ന്നും താ​​​ന്‍ പ​​​റ​​​ഞ്ഞു​​​വെ​​​ന്നും സു​​​ശീ​​​ല്‍ മോ​​​ദി പ​​​റ​​​യു​​​ന്നു.

പാ​​​റ്റ്ന: ആ​​​ര്‍​​​ജെ​​​ഡി നേ​​​താ​​​വ് ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വിനെതിരെ ആരോപണവുമായി ബി​​​ജെ​​​പി നേ​​​താ​​​വ് സു​​​ശീ​​​ല്‍ കു​​​മാ​​​ര്‍ മോ​​​ദി​​​. ബി​​​ഹാ​​​റി​​​ല്‍ നി​​​തീ​​​ഷ്കു​​​മാ​​​ര്‍ സ​​​ര്‍​​​ക്കാ​​​രി​​​നെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ന്‍ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വ് ശ്ര​​​മി​​​ച്ചു​​​വെ​​​ന്നാണ് സു​​​ശീ​​​ല്‍ കു​​​മാ​​​ര്‍ മോ​​​ദി​​​യു​​​ടെ ആ​​​രോ​​​പ​​​ണം. കാ​​​ലി​​​ത്തീ​​​റ്റ കും​​​ഭ​​​കോ​​​ണ​​​ക്കേ​​​സി​​​ല്‍ ശി​​​ക്ഷ​​​യ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ലാ​​​ലു എ​​​ന്‍​​​ഡി​​​എ​​​യി​​​ലെ എം​​​എ​​​ല്‍​​​എ​​​മാ​​​രെ ഫോ​​​ണി​​​ല്‍​​​വി​​​ളി​​​ച്ച്‌ മ​​​ന്ത്രി​​​പ​​​ദ​​​വി വാ​​​ഗ്ദാ​​​നം ചെ​​​യ്തു​​​വെ​​​ന്ന് ട്വി​​​റ്റ​​​റി​​​ലൂ​​​ടെ​​​യാ​​​ണു സു​​​ശീ​​​ല്‍ മോ​​​ദി ആ​​​രോ​​​പി​​​ച്ച​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു ചോ​​​ദി​​​ക്കാ​​​ന്‍ താ​​​ന്‍ ഫോ​​​ണ്‍ ചെ​​​യ്ത​​​പ്പോ​​​ള്‍ ലാ​​​ലു​​​വാ​​​ണ് എ​​​ടു​​​ത്ത​​​ത്. ജ​​​യി​​​ലി​​​ല്‍​​​ക്കി​​​ട​​​ന്ന് ഇ​​​ത്ത​​​രം വൃ​​​ത്തി​​​കെ​​​ട്ട രീ​​​തി പി​​​ന്തു​​​ട​​​രരു​​​തെ​​​ന്നും അ​​​തു വി​​​ജ​​​യി​​​ക്കി​​​ല്ലെ​​​ന്നും താ​​​ന്‍ പ​​​റ​​​ഞ്ഞു​​​വെ​​​ന്നും സു​​​ശീ​​​ല്‍ മോ​​​ദി പ​​​റ​​​യു​​​ന്നു. എം​​​എ​​​ല്‍​​​എ​​​മാ​​​രെ വി​​​ളി​​​ച്ച​​​തി​​​ന്‍റെ ന​​​ന്പ​​​റും സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ശ​​​ബ്ദ​​​രേ​​​ഖ​​​യും ഒ​​​പ്പം ട്വി​​​റ്റ​​​റി​​​ല്‍ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Read Also: അവകാശങ്ങളുള്ള മൃഗങ്ങള്‍ ആണ് സ്ത്രീകള്‍; പരസ്യപ്രസ്താവനയുമായി നെതന്യാഹു; വിവാദം

എന്നാൽ സ്പീ​​​ക്ക​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി വോ​​​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണു ലാ​​​ലു എം​​​എ​​​ല്‍​​​എ​​​മാ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ട്വി​​​റ്റി​​​ല്‍ സു​​​ശീ​​​ല്‍ ​​​മോ​​​ദി ന​​​ല്‍​​​കി​​​യ ഫോ​​​ണ്‍ ന​​​ന്പ​​​ര്‍ ലാ​​​ലു പ്ര​​​സാ​​​ദി​​​ന്‍റെ സ​​​ഹാ​​​യി ഇ​​​ര്‍​​​ഫാ​​​ന്‍ അ​​​ന്‍​​​സാ​​​രി​​​യു​​​ടേ​​​താ​​​ണെ​​​ന്നു ടൈം​​​സ് ഓ​​​ഫ് ഇ​​​ന്ത്യ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സു​​​ശീ​​ല്‍ മോ​​​ദി​​​യു​​​ടെ ട്വീ​​​റ്റ് പു​​​റ​​​ത്തു​​​വ​​​ന്ന​​​ശേ​​​ഷം ഈ ​​​ഫോ​​​ണ്‍​​​ന​​​ന്പ​​​ര്‍ സ്വി​​​ച്ച്‌ഓ​​​ഫ് ആ​​​ണ്. കാ​​​ലി​​​ത്തീ​​​റ്റ​​​ക്കേ​​​സി​​​ല്‍ ശി​​​ക്ഷ​​​യ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ലാ​​​ലു​​​വി​​​നെ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​​​ന്ന് റാ​​​ഞ്ചി​​​യി​​​ലെ രാ​​​ജേ​​​ന്ദ്ര ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​​​സി​​​ല്‍ ക​​​ഴി​​​യാ​​​നാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ഹാ​​​യി​​​യാ​​​യി ഇ​​​ര്‍​​​ഫാ​​​നെ​​​യും അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button