Latest NewsNewsIndia

പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് ത​റ​ക്ക​ല്ലി​ടാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് ത​റ​ക്ക​ല്ലി​ടാനൊരുങ്ങി മോദി സർക്കാർ. ഡി​സം​ബ​ര്‍ പ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ടുമെന്നാണ് റിപ്പോർട്ട്. ച​ട​ങ്ങ് ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സെ​ന്‍​ട്ര​ല്‍ വി​സ്ത പു​ന​ര്‍​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഴ​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തോ​ട് ചേ​ര്‍​ന്ന് പു​തി​യ മ​ന്ദി​രം നി​ര്‍​മി​ക്കു​ന്ന​ത്. എന്നാൽ ത്രി​മാ​ന രൂ​പ​ത്തി​ലു​ള്ള പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തോ​ട് ചേ​ര്‍​ന്ന് പൊ​തു സെ​ന്‍​ട്ര​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ്, ഗ്രാ​ന്‍​ഡ് കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ഹാ​ള്‍, ഇ​ന്ത്യ​യു​ടെ പ​ര​ന്പ​രാ​ഗ​ത ജ​നാ​ധി​പ​ത്യ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ ഷോ ​കേ​സ്, എം​പി​മാ​ര്‍​ക്കു​ള്ള ലോ​ഞ്ച്, ലൈ​ബ്ര​റി, വി​വി​ധ ക​മ്മി​റ്റി ഹാ​ളു​ക​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​കും. എ​ല്ലാം എം​പി​മാ​ര്‍​ക്കും പു​തി​യ മ​ന്ദി​ര​ത്തി​ല്‍ പ്ര​ത്യേ​കം ഓ​ഫീ​സു​ക​ളും ഉ​ണ്ടാ​കും. ആ​ധു​നി​ക ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി​യ ഓ​ഫീ​സ് മു​റി​ക​ളാ​യി​രി​ക്കും ഇ​ത്.

Read Also: തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞില്ല, പകരം ‘ലവ് ജിഹാദി’നെതിരെ നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം; ബിജെപിയ്‌ക്കെതിരെ ഉവൈസി

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ പാ​ര്‍​ല​മെ​ന്‍റ് വ​ള​പ്പി​നു​ള്ളി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ഡോ. ​അം​ബേ​ദ്ക​റു​ടെ​യും പ്ര​തി​മ​ക​ള്‍ താ​ത്കാ​ലി​ക​മാ​യി മ​റ്റി​യി​ട്ടു​ണ്ട്. പ​തി​നാ​റ് അ​ടി ഉ​യ​ര​മു​ള്ള ഗാ​ന്ധി പ്ര​തി​മ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഒ​ന്നാം ന​ന്പ​ര്‍ ക​വാ​ട​ത്തോ​ട് ചേ​ര്‍​ന്നാ​ണ് ഇ​രു​ന്നി​രു​ന്ന​ത്. പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ ഇ​വ അ​തി​നോ​ട് ചേ​ര്‍​ന്ന് സ്ഥാ​പി​ക്കും. 1993ല്‍ ​അ​ന്ന​ത്തെ ന​ഗ​ര​വി​ക​സ​ന​കാ​ര്യ മ​ന്ത്രാ​ല​യം സം​ഭാ​വ​ന ചെ​യ്ത ഗാ​ന്ധി പ്ര​തി​മ മു​ന്‍ രാ​ഷ്ട്ര​പ​തി ഡോ. ​ശ​ങ്ക​ര്‍ ദ​യാ​ല്‍ ശ​ര്‍​മ​യാ​ണ് അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. റാം ​സു​ത്ത​ര്‍ ആ​യി​രു​ന്നു ശി​ല്‍​പി.

shortlink

Related Articles

Post Your Comments

Related Articles


Back to top button