KeralaLatest NewsNews

കാസര്‍കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷനെതിരെ നടപടി സ്വീകരിക്കാൻ റിപ്പോർട്ട്

കാസര്‍കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നിയോഗിച്ച കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. നിലവിലെ അസോസിയേഷന്‍ പിരിച്ച് വിട്ട് സംഘടന പുനസംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

കാസര്‍കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പരാതികള്‍ അന്വേഷിക്കാനായി ജില്ലാ സ്പോട്സ് കൌണ്‍സില്‍ നിയോഗിച്ച മൂന്നംഘ കമ്മറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button