KeralaLatest NewsNews

കെ സി വേണുഗോപാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആലപ്പുഴയിൽ എത്തും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ യു.ഡി.എഫിന് വേണ്ടി പ്രചാരണം നടത്തുന്നതിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ..സി. വേണുഗോപാൽ എത്തും. ഡിസംബർ നാല്, അഞ്ച് തീയതികളിലാണ് വേണുഗോപാൽ ജില്ലയിൽ പര്യടനം നടത്തുന്നത്.

ആലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് എം.എൽ.എയായും ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എം.പിയായുമാണ് കെ.സി. വേണുഗോപാൽ പാർലമെന്ററി രാഷ്ട്രീയത്തിൽ സജീവമായത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എ, ഐ എന്നീ പ്രബല ഗ്രൂപ്പുകളാണ് കേരളത്തിലെ കോൺഗ്രസ് സംവിധാനത്തിന് അകത്തുണ്ടായിരുന്നത്. ഇടയ്‌ക്ക് തലപൊക്കിയിരുന്ന ഗ്രൂപ്പുകളെല്ലാം പതുക്കെ ഇല്ലാതായി രണ്ട് ഗ്രൂപ്പുകൾ എന്ന അവസ്ഥയിലേക്ക് തന്നെ മാറിയിരുന്നു. നേരത്തെ ഐ ഗ്രൂപ്പിനോടൊപ്പമുണ്ടായിരുന്ന പല നേതാക്കളും ഇപ്പോൾ കെ.സി. വേണുഗോപാലിനോടൊപ്പമാണ്. അതിൽ ഡി.സി.സി അദ്ധ്യക്ഷൻമാരുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button