KeralaLatest NewsNews

ന്യൂനപക്ഷങ്ങൾക്ക് ഹീറോയായി മോദി; ചരിത്രം തിരുത്താനൊരുങ്ങി 400 പേർ

എന്‍ഡിഎ മുന്നണിയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുളളത്.

തിരുവനന്തപുരം: കേരളക്കരയിൽ ചരിത്രം തിരുത്താനൊരുങ്ങി ബിജെപി. തരംഗമായി നരേന്ദ്ര മോദി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളത്തിലുടനീളം രാഷ്ട്രീയ മാറ്റത്തിന്റെ ചിത്രം തെളിയുകയാണ്. കാലങ്ങളായി ഇടത്-വലത് മുന്നണികളെ പിന്തുണച്ച കേരള ജനത, വികസനവും അഴിമതി വിരുദ്ധതയും മുഖമുദ്രയാക്കിയ ദേശീയ ജനാധിപത്യ സഖ്യത്തെ നെഞ്ചേറ്റുന്നു.കേന്ദ്രത്തിലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ രാഷ്ട്രീയത്തെ കുറിച്ചും തെരഞ്ഞെടുപ്പ് രംഗത്തെ അനുഭവങ്ങളും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.

കേരളത്തിലെ ന്യൂനപക്ഷം ബിജെപിയ്ക്കെതിരാണെന്ന ആരോപണം ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതാവുകയാണ്. കോണ്‍ഗ്രസും-കമ്മ്യൂണിസ്റ്റുകളും കാലങ്ങളായി നടത്തുന്ന പ്രചണ്ഡ പ്രചരണമാണ് ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നത്. ഏകാത്മ മാനവ ദര്‍ശനമെന്ന ബിജെപിയുടെ മുദ്രാവാക്യം നാനത്വത്തില്‍ ഏകത്വത്തേക്കാളും മഹത്തരമാണ്. ഭാരതത്തെ ഒറ്റക്കെട്ടായി നിര്‍ത്തുന്ന സമന്വയത്തിന്റെ, ഐക്യത്തിന്റെ ആശയമാണത്. എന്നാല്‍ ഇടത്-വലത് പ്രചരണം മറിച്ചായിരുന്നു. ഇതിനാല്‍ ന്യൂനപക്ഷം ഭയവിഹ്വലരായിരുന്നു. ന്യൂനപക്ഷ വിരുദ്ധമല്ല ബിജെപിയെന്ന സത്യം ന്യൂനപക്ഷം തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകമാനം 400 പേരാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നു എന്‍ഡിഎയ്ക്ക് വേണ്ടി മത്സരരംഗത്തുളളത്. ഇതില്‍ 117 പേര്‍ മുസ്ലീം സമുദായത്തില്‍ നിന്നുളളവരാണ്. ഇതില്‍തന്നെ 12 പേര്‍ വനിതകളാണ്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം മലപ്പുറത്തെ തട്ടമിട്ട മുസ്ലീം യുവതികള്‍ പോലും സധൈര്യം നരേന്ദ്രമോദിയുടെ നയങ്ങള്‍ ആവേശത്തോടെ ഉള്‍ക്കൊണ്ട് ബിജെപിയ്ക്കു വേണ്ടി മത്സര രംഗത്തിറങ്ങി എന്നതാണ്.

Read Also: സിഎം രവീന്ദ്രന്റെ കാര്യത്തില്‍ ഇന്ന് തീരുമാനം

കാശ്മീരില്‍ ഉണ്ടായ മാറ്റം കേരളത്തില്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയിൽ ഇടത് വലത് പക്ഷങ്ങൾ. തീര്‍ച്ചയായും. കാശ്മീരിലും ന്യൂനപക്ഷങ്ങള്‍ ബിജെപിയുടെ നന്മ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതാണ് കാശ്മീരിലെ ലഡാക്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം കാണിക്കുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന മുന്‍ മുഖ്യമന്ത്രി മെഹ്ബൂബമുഫ്തിയുടെ ആഹ്വാനം തൃണവല്‍ഗണിച്ചു കൊണ്ടാണ് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ ജനങ്ങളൊന്നാകെ ബിജെപിയെ വിജയരഥത്തിലേറ്റിയത്. രാജ്യത്തെ ക്രിസ്തുമത വിശ്വാസികളായ 40ഓളം എംഎല്‍എമാരില്‍ പകുതിയിലധികം എംഎല്‍എമാരും ബിജെപിയെയാണ് പ്രതിനിധീകരിക്കുന്നത്. ഇതെല്ലാം കാണിക്കുന്നത് കാശ്മീര്‍ മുതല്‍ കേരളംവരെ ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോടുളള തെറ്റിദ്ധാരണ മാറിയെന്നും അവര്‍ പാര്‍ട്ടിയുടെ ഭാഗമായി മാറി കഴിഞ്ഞുവെന്നുമാണ്.

കേരളജനത സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളുടെ അഴിമതിക്കും നാടിന്റെ വികസന പിന്നോക്കാവസ്ഥയ്ക്കുമെതിരെ വിധിയെഴുതാന്‍ തയ്യാറായിക്കഴിഞ്ഞു. അഴിമതി പോലെ തന്നെ ഈ തെരഞ്ഞെടുപ്പില്‍ വികസനവും സജീവ ചര്‍ച്ചാ വിഷയമാണ്. നമ്മുടെ ഗ്രാമങ്ങളുടേയും നഗരങ്ങളുടേയും സ്ഥിതി അതീവ ദയനീയമാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നഗരഗ്രാമ വിത്യാസമില്ലാതെ വന്‍ വികസനമാണ് ഉണ്ടായിട്ടുളളത്. മംഗലാപുരം, അഹമ്മദബാദ് നഗരങ്ങള്‍ വികസനം എന്നാല്‍ എന്താണെന്നതിനുളള ഉദാഹരണമാണ്. ഹൈടെക് ഫുട്പാത്തും ഓവുചാലുമാണ് ഇവിടങ്ങളിലുളളത്. ഒരു വീട്ടില്‍ പോലും സെപ്റ്റിക് ടാങ്കില്ല. മാലിന്യം പൈപ്പ് ലൈന്‍വഴി ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് നേരിട്ട് ഒഴുക്കുകയാണ്. അഹമ്മദബാദ് കോര്‍പ്പറേഷന്‍ 1750 കോടി രൂപയുടെ 750 കിടക്കകളുളള ലോകോത്തര നിലവാരത്തിലുളള ആശുപത്രിയാണ് നിര്‍മ്മിച്ചത്.

കേരളത്തില്‍ ഇടത്-വലത് ഭരണത്തിന്റെ ഫലമായി നഗരങ്ങളില്‍ ഓവുചാലുകളില്ല, ഫുട്പാത്തുകളില്ല,നല്ല റോഡുകളില്ല. ഗ്രാമങ്ങളില്‍ പോലും ഗതാഗത കരുക്കാണ്. മലയാളിയുടെ സ്പീഡ് മണിക്കൂറില്‍ 37 കിലോമീറ്ററാണ്. അന്യ സംസ്ഥാനങ്ങളില്‍ 72 കിലോമീറ്ററാണ്. ഇത്രയും കാലം ഫണ്ടില്ല എന്നതായിരുന്നു കേരള സര്‍ക്കാരിന്റെ വാദം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അമൃത് പദ്ധതിയില്‍ 2215 കോടി രൂപ നഗരസവികസനത്തിനായി നല്‍കി. എന്നാല്‍ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 458 കോടി രൂപ മാത്രമാണ് ഇതില്‍ നിന്നു ചെലവഴിച്ചത്.

രാജ്യത്തെ എല്ലാ നഗരങ്ങളും സ്മാര്‍ട്ട്സിറ്റികളായി മാറുമ്പോള്‍ കേരളത്തിലെ നഗരങ്ങള്‍ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. ഈ വികസനമില്ലായ്മയ്ക്ക് ഉത്തരവാദികളായ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ ശക്തമായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എന്‍ഡിഎ മുന്നണിയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുളളത്. കേന്ദ്രസര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എത്തിച്ചേരാത്ത ഒരു പ്രദേശമോ പദ്ധതികളുടെ ഗുണം അനുഭവിക്കാത്ത വ്യക്തിയോ നാട്ടിലില്ല. കോവിഡ് മഹാമാരികാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ വലിയ മാതൃകയാണ് ബിജെപി കാണിച്ചത്.സേവനമാണ് സംഘടന എന്ന മുദ്രാവാക്യം ഉയര്‍ത്തി 823000 ബിജെപി പ്രവര്‍ത്തകരേയാണ് ജനസേവനത്തിനായി രംഗത്തിറക്കിയത്. ഇരുപത്തി രണ്ടര കോടി കിറ്റും അഞ്ചേകാല്‍ കോടി മാസ്‌ക്കും ജനങ്ങള്‍ക്ക് നല്‍കി.മോദിയുടേയും ബിജെപി അഖിലേന്ത്യാ പ്രസിഡണ്ട് ജെ.പി. നഡ്ഡ യുടേയും നേതൃത്വത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങളായിരിക്കും തെരഞ്ഞെടുപ്പ് വിഷയം. മാത്രമല്ല പിണറായി ഭരണത്തില്‍ കല്ലുമഴയാണ് ജനങ്ങളുടെ മേല്‍ പെയ്തിറങ്ങുന്നത്. യുഡിഎഫ് നേതാക്കളും അഴിമതി കേസുകളില്‍പ്പെട്ട് ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്. ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും എതിരെ ശക്തമായ പ്രതിഷേധം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുളള ബിജെപി കേരളത്തിലെ മുഖ്യപ്രതിപക്ഷമായി മാറി. ഇതെല്ലാം എന്‍ഡിഎയ്ക്ക് അനുകൂലമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button