KeralaLatest NewsNews

ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ഇ.ഡിയുടെ മിന്നൽ പരിശോധന

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിൽ എന്‍ഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടന്നു. വടകരയിലെ ഊരാളുങ്കൽ ആസ്ഥാനത്താണ് പരിശോധന നടന്നത്. രാ​വി​ലെ ഒ​മ്പ​തി​ന് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.​ര​വീ​ന്ദ്ര​ന് ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് ഇ​ഡി എ​ത്തി​യ​തെ​ന്നും റെ​യ്ഡ് ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി അ​ധി​കൃ​ത​ർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button