Latest NewsNewsCrime

എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; 50 പേർ കസ്റ്റഡിയില്‍

ജയ്പുര്‍: രാജസ്ഥാനില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കുട്ടിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ നിന്നാണ് കണ്ടെത്തുകയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള 50 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. രാജസ്ഥാനിലെ പ്രതാപ്ഗഢിലാണ് മനസാക്ഷിയെ നടുക്കുന്ന ക്രൂരത നടന്നിരിക്കുന്നത്. മേഘ്പുര ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-

വെള്ളിയാഴ്ച രാത്രി മുതല്‍ കുട്ടിയെ കാണാതായതായി കുടുംബം പറയുന്നു. വീട്ടില്‍ അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം കിടന്നുറങ്ങുന്ന കുട്ടിയെ അജ്ഞാതന്‍ വന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയുടെ പിതാവ് ജോലി ആവശ്യവുമായി ബന്ധപ്പെട്ട് മറ്റൊരു സ്ഥലത്താണ് താമസം.

കട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ പൊലീസിനെ സമീപിച്ചു. അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍, അടുത്തുള്ള വരണ്ട കിണറിനുള്ളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിക്കുകയുണ്ടായി.

അജ്ഞാതനായ വ്യക്തി കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്നും പോലീസ് പറയുകയാണ്. അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് പറയുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button