Latest NewsNewsFootballSports

വംശീയ അധിക്ഷേപം ; കവാനിയെ വിലക്കിയേക്കും

മത്സരത്തിന്റെ വിജയത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റില്‍ പണികിട്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എഡിസന്‍ കവാനി. കവാനി പോസ്റ്റ് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തെങ്കിലും ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. പോസ്റ്റിലെ വംശീയ പരാമര്‍ശത്തിന് മൂന്ന് മത്സരങ്ങളിലെങ്കിലും വിലക്ക് ലഭിക്കുമെന്നാണ് ഫുട്‍ബോള്‍ അസോസിയേഷന്‍ ഇപ്പോൾ നല്‍കുന്ന സൂചനകൾ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ആരാധകന്‍ അയച്ച പോസ്റ്റിനുള്ള മറുപടിയിലാണ് വിവാദ പരാമര്‍ശമുള്ളത്. “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു മാറ്റഡോര്‍” എന്ന ആരാധകന്റെ പോസ്റ്റിന് “നന്ദി നെഗ്രിറ്റോ” എന്നായിരുന്നു താരത്തിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button