Latest NewsNewsBusinessTechnology

5 ജിബി സൗജന്യ ഡേറ്റ കൂപ്പണുമായി എയർടെൽ

ന്യൂഡല്‍ഹി: 5 ജിബിയുടെ സൗജന്യ ഡേറ്റ കൂപ്പണുമായി പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത് എത്തിയിരിക്കുന്നു. പുതിയ 4ജി ഉപയോക്താക്കൾക്കോ 4 ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവര്‍ക്കോ ആണ് ഈ സൗജന്യ ഡേറ്റ കൂപ്പണുകള്‍ നൽകുവാൻ ഒരുങ്ങിയിരിക്കുന്നത്. ഓഫര്‍ ലഭിക്കുന്നതിന് എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും.

ഒരു ജിബിയുടെ അഞ്ചു ഡേറ്റ കൂപ്പണുകളാണ് ലഭിക്കുന്നത്. വരിസംഖ്യ അടച്ചതിന് ശേഷം 90 ദിവസത്തിനുള്ളില്‍ ഓരോ കൂപ്പണ്‍ വീതം പ്രയോജനപ്പെടുത്താം. തുടര്‍ന്ന് 72 മണിക്കൂറിനുള്ളില്‍ ഡേറ്റ ലഭ്യമാകും. ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാല്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. കൂപ്പണുകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന്, എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഒരു എസ്എംഎസ് അറിയിപ്പ് നല്കുന്നതാണ്. ഒപ്പം, ആപ്പിന്റെ മൈ കൂപ്പണ്‍ വിഭാഗം പരിശോധിക്കാനും കഴിയും.

shortlink

Related Articles

Post Your Comments


Back to top button