KeralaLatest NewsNews

മോദിയുടെ വികസനം തിരുവനന്തപുരത്തേക്ക് എത്തണമെങ്കിൽ എന്‍ഡിഎക്ക് കോര്‍പ്പറേഷന്‍ ഭരണം ലഭിക്കണം: വി.മുരളീധരന്‍

എന്‍.ഡി.എ ആയിരുന്നു ഭരിച്ചതെങ്കില്‍ കുറഞ്ഞത് 35,000 വീടുകളെങ്കിലും നിര്‍മ്മിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനം പൂര്‍ണ്ണമായും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എത്തണമെങ്കില്‍ എന്‍.ഡി.എക്ക് കോര്‍പ്പറേഷന്‍ ഭരണം ലഭിക്കണമെന്ന് കേന്ദ്ര വിദേശ- പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍. ദേശീയപാതയുടെ വികസനം, വിമാനത്താവള വികസനം, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം എന്നീ സാധ്യതകള്‍ ഉപയോഗിച്ചാല്‍ ദക്ഷിണേന്ത്യയുടെ തന്നെ മുഖച്ഛായ മാറ്റാന്‍ തിരുവനന്തപുരത്തിന് സാധിക്കുമെന്ന് എന്‍.ഡി.എ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി സം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

എന്നാൽ സംസ്ഥാനത്തിൽ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ ഈ കാര്യത്തില്‍ മാതൃകയാണ്. ഒരു ലക്ഷം മാത്രം ജനസഖ്യയുള്ള പാലക്കാട് 5 കൊല്ലത്തിനിടെ 3500 വീടാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ചത്. 13 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് വെറും 10,000 വീടാണ് പണിതത്. എന്‍.ഡി.എ ആയിരുന്നു ഭരിച്ചതെങ്കില്‍ കുറഞ്ഞത് 35,000 വീടുകളെങ്കിലും നിര്‍മ്മിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം കുടിവെള്ളം തിരുവനന്തപുരത്ത് വലിയ പ്രശ്നമാണ്. എല്ലാവര്‍ക്കും കുടിവെള്ളം എന്ന സ്വപ്നം പ്രാവര്‍ത്തികമാക്കാന്‍ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ജലശക്തി വകുപ്പ് രൂപീകരിച്ചു. പാലക്കാട് ന​ഗരസഭയ്ക്ക് 6,500 വീടുകളില്‍ വെള്ളം എത്തിക്കാനും സാധിച്ചു. എന്നാല്‍ തിരുവനന്തപുരത്തിന്‍്റെ സ്ഥിതി എന്താണ്? ഇങ്ങനെയൊരു പദ്ധതിയെ പറ്റി തിരുവനന്തപുരത്തുകാര്‍ കേട്ടിട്ടുണ്ടോയെന്നും വി.മുരളീധരന്‍ ചോദിച്ചു.

Read Also: കര്‍ഷകരാണെന്ന് തെളിയിക്കാന്‍ കലപ്പയും കാളയും കൊണ്ടുവരണമായിരുന്നോ? ആം ആദ്മി പാര്‍ട്ടി

30 വര്‍ഷത്തിനപ്പുറത്ത് 2050 ല്‍ പാലക്കാട് എന്താവണമെന്ന പഠനം നടത്തി അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ന​ഗരസഭാ ഭരണകൂടമാണ് അവിടെയുള്ളത്. 2014ല്‍ ഒ.രാജ​ഗോപാലിനെ വിജയിപ്പിച്ച്‌ മോദി സര്‍ക്കാരിലെ പ്രതിനിധിയാക്കാനുള്ള ഒരു സുവര്‍ണാവസരം തിരുവനന്തപുരത്തിന് ലഭിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്തുകാര്‍ അന്ന് കബളിപ്പിക്കപ്പെട്ടു. ഇനിയും കബളിക്കപ്പെടാന്‍ തിരുവനന്തപുരത്തുകാര്‍ തയ്യാറല്ല. വി.മുരളീധരന്‍ പറഞ്ഞു. സിംഗപൂര്‍ ഹൈക്കമ്മീഷണര്‍ തിരുവനന്തപുരത്ത് നിക്ഷേപം നടത്താനുള്ള താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തിന്റെ വികസനമില്ലായ്മ കാരണം ഒന്നും നടന്നില്ല. വിദേശ നിക്ഷേപങ്ങളിലൂടെയുള്ള നിരവധി വികസന പദ്ധതികളാണ് വിമാനത്താവളത്തിന്റെ സൗകര്യമില്ലായ്മ കാരണം തലസ്ഥാനത്തിന് നഷ്ടമായത്. എന്നിട്ടും ഇടത്-വലത് മുന്നണികള്‍ ഇപ്പോഴും വിമാനത്താവള വികസനത്തെ എതിര്‍ക്കുകയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button