Latest NewsNewsBahrainGulf

ബഹ്‌റൈനിൽ കോവിഡ് പരിശോധനാ ഫീസ് കുറച്ചു

ബഹ്‌റൈനിലേക്ക് വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് വൈറസ് പരിശോധനാ ഫീസ് കുറച്ചു. നിരക്കിൽ കുറവ് വരുത്തിയത് കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വളരെയധികം ആശ്വാസകരമാകും.

ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് വൈറസ് പരിശോധനാ നിരക്ക് 60 ദിനാറില്‍ നിന്ന് 40 ദിനാറായാണ് കുറച്ചത്. വിമാനത്താവളത്തിൽ എത്തുമ്പോഴും 10 ദിവസം കഴിഞ്ഞും നടത്തേണ്ട കോവിഡ് പി.സി.ആർ പരിശോധനകൾക്കായി ഇനി പുതിയ നിരക്കിലുള്ള ഫീസ് നൽകിയാൽ മതിയാകും. സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഇത് ബാധകമാണ്. കോവിഡ് പ്രതിരോധത്തിനുള്ള മെഡിക്കൽ ടാസ്ക് ഫോഴ്സ് ആണ് തീരുമാനം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button