KeralaLatest NewsNews

അന്ധതയും ഒരു വെളിച്ചമാണ്; അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ് നേടി അന്ധ വിദ്യാര്‍ത്ഥി

അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ് നേടി അന്ധ വിദ്യാര്‍ത്ഥി. മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥിയായ ജലാലുദ്ദീന്‍ മഅദിന്‍ ആണ് ഇത്തവണത്തെ പരിശ്രമത്തില്‍ ജെ‍ആര്‍എഫ് കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ നെറ്റ് ക്വാളിഫൈ ചെയ്തിരുന്നു.

2011ലാണ് മത-ഭൗതിക സമന്വയ പഠനത്തിനായി ജലാലുദ്ദീന് മഅദിന്‍ അക്കാദമിയിലെത്തിയത്. പതിനഞ്ചോളം പുസ്തകങ്ങളാണ് സ്വന്തം കൈകൊണ്ട് തന്നെ ജലാലുദ്ദീന് ബ്രെയില്‍ ലിപിയില്‍ എഴുതിയിട്ടുണ്ട്. മഅദിന്‍ ഏബിള്‍ വേള്‍ഡില്‍ നിന്നാണ് ബ്രെയിന്‍ ലിപി പഠിച്ചത്. കാഴ്ചയുള്ളവര്‍ എത്തിപ്പെടുന്ന മുഴുവന്‍ മേഖലകളിലും തന്‍റെ മുദ്ര പതിപ്പിക്കണമെന്നാണ് ഇനി ജലാലുദ്ദീന്‍റെ ആഗ്രഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button