KeralaLatest NewsNews

ക​ണ്ടെ​യ്​​ന​ർ ലോ​റി തലകീഴായി മറിഞ്ഞ് അപകടം

ചാ​ല​ക്കു​ടി: ദേ​ശീ​യപാ​ത​യി​ൽ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് ക​ണ്ടെ​യ്​​ന​ർ ലോ​റി തലകീഴായി മ​റി​ഞ്ഞു അപകടം ഉണ്ടായിരിക്കുന്നു. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക​ഴി​ഞ്ഞ്​ 3.30ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നിരിക്കുന്നത്.

ലോ​റി പാ​ല​ത്തി​ലൂ​ടെ ക​ട​ന്ന്​ പോ​കു​മ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി പാ​ല​ത്തി​െൻറ കൈ​വ​രി​ക​ൾ ത​ക​ർ​ത്ത് പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു സംഭവിച്ചത്. പാ​ല​ത്തി​െൻറ ര​ണ്ട്​ ട്രാ​ക്കു​ക​ൾ​ക്കി​ട​യി​ലു​ള്ള ഭാ​ഗ​ത്താ​ണ് വീ​ണ​ത്. നാ​ഗാ​ലാ​ൻ​ഡ് ര​ജി​സ്​േ​ട്ര​ഷ​നി​ലു​ള്ള വാ​ഹ​നം എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് ലോ​ഡി​റ​ക്കി തി​രി​ച്ച്​ പോ​കു​ക​യാ​യി​രു​ന്നു ഉണ്ടായത്. ര​ണ്ട്​ ജീ​വ​ന​ക്കാ​രാ​ണ്​ വാഹനത്തിൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ലോ​റി​യു​ടെ മു​ൻ​ഭാ​ഗം വെ​ള്ള​ത്തി​ൽ മു​ങ്ങി. വെ​ള്ള​ത്തി​ലേ​ക്ക് വീ​ണ ജീ​വ​ന​ക്കാ​ർ ര​ണ്ടുപേ​രും പാ​ല​ത്തി​െൻറ തൂ​ണി​ൽ പി​ടി​ച്ചുനി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്​​സ്​ റ​ബ​ർ ബോ​ട്ടി​റ​ക്കി ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തിക്കുകയുണ്ടായി. മ​ഴ ചാ​റി​യ റോ​ഡി​ലൂ​ടെ പോ​കു​മ്പോ​ൾ ഡ്രൈ​വ​ർ ഉ​റ​ങ്ങിപോ​യ​താ​വാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button