COVID 19Latest NewsNewsIndia

ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി ഇന്ത്യയുടെ കോവിഡിനെതിരെയുള്ള പോരാട്ടം

ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി ഇന്ത്യയുടെ കോവിഡ് പോരാട്ടം. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 132 ദിവസത്തിന് ശേഷം 4.28 ലക്ഷമായി കുറഞ്ഞു. 4,28,644 പേരാണ് നിലവില്‍ വിവിധയിടങ്ങളില്‍ ചികിത്സയിലുള്ളത്.

Read Also : പുത്തൻ ഫീച്ചറുകളുമായി പുതിയ രൂപത്തിൽ വാട്ട്സ്‌ആപ്പ് എത്തി

ആകെ രോഗബാധിതരില്‍ 4.51% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി ശരാശരി 30,000 പേര്‍ക്കാണ് പ്രതിദിനം രോഗം ബാധിക്കുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.03 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. 89,32,647 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്.

പുതുതായി രോഗമുക്തരായവരുടെ 78.35% പത്ത് സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളില്‍ ഉള്ളവരാണ്. മഹാരാഷ്ട്രയില്‍ 6,290 പേരും കേരളത്തില്‍ 6,151 പേരും ഡല്‍ഹിയില്‍ 5,036 പേരും രോഗമുക്തരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button