Latest NewsNewsCrime

14 കാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചത് സ്വന്തം അച്ഛൻ

വഡോദര: പതിനാലുകാരിയായ മകളെ നിരവധി തവണ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നു. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

38 കാരനായ ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായ സമയങ്ങളിലായിരുന്നു ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി ഇക്കാര്യം അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോള്‍ അമ്മയെയും മറ്റ് മക്കളെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പീഡനം സഹിക്കവയ്യാതായപ്പോള്‍ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു ഉണ്ടായത്. യുവതി ഇക്കാര്യം ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ കുറ്റം സമ്മതിക്കുന്നതിന് പകരം എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. പൊലീസില്‍ പരാതി നല്‍കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഒടുവില്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു ഉണ്ടായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button